ഈ ഡിഗ്രിയുണ്ടോ? എന്നാൽ 86,000 രൂപ ശമ്പളം വാങ്ങാം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ബെൽ) ൽ കരാർ അടിസ്ഥാനത്തിൽ ജോലി അവസരം. എഫ്ടിഎ ഗ്രേഡ് 2 തസ്തികയിലേക്കാണ് നിയമനം. നിലവിൽ 5 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള യോഗ്യത, അവസാന തീയതി, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
എന്താണ് യോഗ്യത
ബിഇ/ബിടെക്/ മെക്കാനിക്കൽ എഞ്ചിനിയറിങിൽ ബി എസ് സി എൻജിനിയറിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. മാത്രമല്ല രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 34 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 84000 രൂപ ശമ്പളമായി ലഭിക്കും. ഡിസംബർ 9 ന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വിശദമായി വായിക്കാം.

കൊച്ചിൻ ഷിപ്യാഡിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കൊച്ചിൻ ഷിപ്യാർഡിൽ ഇൻസ്ട്രക്ടർ (ഫയർ ഫൈറ്റിങ്) തസ്തികയിൽ ഒഴിവ്. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനിയറിങ് ഡിപ്ലോമയോ അല്ലെങ്കിൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 65 വയസാണ്. കരാർ നിയമനമായിരിക്കും. 3 വർഷത്തേക്കാണ് നിയമനം ലഭിക്കുക. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷം കൂടി കരാർ നീട്ടി ലഭിക്കും. പ്രാക്ടിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
300 രൂപയാണ് അപേക്ഷ ഫീസ് . മാസം 41,620 രൂപ ശമ്പളമായി ലഭിക്കും. മെഡിക്കൽ അലവൻസായി 2130രൂപയും ലഭിക്കും. ഡിസംബർ 13 ആണ് അപേക്ഷിക്കാനുളള അവസാന തീയതി. വിശദവിവരങ്ങൾക്ക് വിജ്ഞാപനം വായിക്കാം
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതികൾക്ക് മാത്രമായി ഡിസംബർ മാസം ഓൺലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 11ന് ഉച്ചയ്ക്ക് 1ന് മുമ്പ് https://forms.gle/sdnXVQekxtmQDuhm9 എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ടെലിഫോണിക്ക് ഇന്റർവ്യൂ ഉണ്ടാകും. വിശദവിവരങ്ങൾക്ക് National Career Service Centre for SC/ STs, Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കണം. ഫോൺ: 0471-2332113.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ഒഴിവ്
കാസറകോട് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാരിദ്ര്യ ലഘൂകരണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോം, പി ജി ഡി സി എ/ തത്തുല്ല്യ യോഗ്യതയുള്ള (ഗവണ്‍മെന്റ് അംഗീകൃതം) (മലയാളം ടൈപ്പിംഗ് അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. അപേക്ഷ ഡിസംബര്‍ പത്തിന് വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇീബ്ലിമെന്റേഷന്‍ യൂണിറ്റ്, (പി.ഐ..യു,)പി.എം.ജി.എസ്.വൈ, കാസര്‍കോട്്, വിദ്യാനഗര്‍ (പി.ഒ) ,671123 എന്ന വിലാസത്തില്‍ ലഭിക്കണം.












Click it and Unblock the Notifications