Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ അവസരം: 567 ഒഴിവുകൾ

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ, ബിആർഒ ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സിലെ 567 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് bro.gov.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 13 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

വെഹിക്കിൾ മെക്കാനിക്ക്: 236
ഓപ്പറേറ്റർ കമ്മ്യൂണിക്കേഷൻ: 154
MSW മേസൺ: 149
MSW ഡ്രില്ലർ: 11
ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർട്ട്: 9
MSW പെയിന്റർ: 5
റേഡിയോ മെക്കാനിക്ക്: 2
MSW മെസ് വെയ്റ്റർ: 1

ഒഴിവുകളുടെ ലഭ്യത അനുസരിച്ച് മെറിറ്റ് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എഴുത്തുപരീക്ഷയിലെ മാർക്കിന്റെയും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെയും പ്രത്യേക ട്രേഡുകൾക്ക് ബാധകമായ പ്രാക്ടിക്കൽ ടെസ്റ്റിലെയും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

job

ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും.

ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. അപേക്ഷകൾ ബയോഡാറ്റാ സഹിതം [email protected] എന്ന ഇ-മെയിലിൽ ജനുവരി 16നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.

സംരംഭകത്വ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നെസ്, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി എന്നീ കോഴ്‌സുകളാണ് എറണാകുളം ജില്ലയിലെ നവ സംരംഭകര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്നത്. സിങ്കപ്പൂര്‍ വര്‍ക്‌ഫോഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍ (WISC) ഉള്ള ഒരു മാസം നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള മേല്‍ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴു ദിവസം കൊല്ലം കുളക്കടയിലുള്ള അസാപ് ട്രെയിനിംഗ് സെന്ററിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശ്ശേരിയിലും പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ 20 പേര്‍ക്ക് വീതമാണ് പരിശീലനം. ഈ മേഖലയില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം മുഖേനയോ അടുത്തുള്ള താലൂക്ക് വ്യവസായ ഓഫീസ് വഴിയോ ജനുവരി 13 വെള്ളിയാഴ്ച അഞ്ചിനു മുന്‍പായി അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9188401707 (ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം)

ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായ പരിധി 17 നും 35 മദ്ധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് അനുവദിക്കും. അപേക്ഷകള്‍ ജനുവരി 12 നകം ലഭിക്കണം. വിലാസം പ്രിന്‍സിപ്പള്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍: 04734 296496, 8547126028.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+