ബ്രഹ്മോസ് എയറോസ്‌പേസില്‍ ഓഫീസറാകാം; അപേക്ഷിക്കേണ്ടത് ഈ വിധം
തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്‌പേസ് തിരുവനന്തപുരം ലിമിറ്റഡില്‍ തൊഴിലവസരം. ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 35 വയസ് വരെയാണ് പ്രായപരിധി.
1) ഓഫീസര്‍( അക്കൗണ്ട്‌സ്)-1
യോഗ്യത: സിഎ/ സിഎംഎ, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ടാലി അറിയണം.
2) എന്‍ജിനിയര്‍ ( ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍)-1
യോഗ്യത: ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക്. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം

3) എന്‍ജിനിയര്‍ (എന്‍ഡിടി)-1
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിഇ/ ബിടെക്, ആര്‍.ടി. യു.ടി, പി.ടി, എം.പി.ഐ ടെക്‌നിക്, എന്നിവയില്‍ ഐ.എന്‍.എന്‍.ടി, ലെവല്‍-2 സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. എന്‍.ഡി.ടിയില്‍ എം.ഇ/ എംടെക്.
4) സൂപ്പര്‍വൈസര്‍ (മെക്കാനിക്കല്‍-1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ ഡിപ്ലോമ. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
www.batcl.co.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം രേഖകള്‍ സഹിതമാണ് അയക്കേണ്ടത്.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്. ആര്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍) ബ്രഹ്മോസ് എയറോസ്‌പേസ് തിരുവനന്തപുരം ലിമിറ്റഡ്, ചാക്ക ബീച്ച് പി.ഒ, തിരുവനന്തപുരം- 695007 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
മാര്‍ച്ച് 26 വരെ അപേക്ഷിക്കാം.












Click it and Unblock the Notifications