ബിഎസ്എഫില്‍ അവസരം; 110 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) 110 സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ-ടെക്‌നിക്കല്‍), കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 12 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് rectt.bsf.gov.in വഴി അപേക്ഷിക്കാം.
പോസ്റ്റ്: കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍)
ഒഴിവുകളുടെ എണ്ണം: 88
പോസ്റ്റ്: സബ് ഇന്‍സ്‌പെക്ടര്‍ (വെഹിക്കിള്‍ മെക്കാനിക്ക്)
ഒഴിവുകളുടെ എണ്ണം: 12
പോസ്റ്റ്: സബ് ഇന്‍സ്‌പെക്ടര്‍ (ഓട്ടോ ഇലക്ട്രീഷ്യന്‍)
ഒഴിവുകളുടെ എണ്ണം: 04
പോസ്റ്റ്: സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റോര്‍ കീപ്പര്‍)
ഒഴിവുകളുടെ എണ്ണം: 06
കോണ്‍സ്റ്റബിള്‍ ടെക്‌നിക്കല്‍ ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും അല്ലെങ്കില്‍ 3 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. 18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി.

എസ് ഐ ടെക്‌നിക്കല്‍ ഉദ്യോഗാര്‍ത്ഥിക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ ഓട്ടോ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ഡിപ്ലോമ ഉണ്ടായിരിക്കണം. 30 വയസ് വരെയാണ് പ്രായപരിധി. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് വിശദമായ മെഡിക്കല്‍ പരിശോധന എന്നിവയും ഉണ്ടാകും.
വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ കോട്ടയം ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിൽ (6 മാസത്തേക്ക് താല്ക്കാലികമായി) സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 24നു രാവിലെ 11നു കോട്ടയം വിമൻ പ്രൊട്ടക്ഷൻ ഓഫീസറുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇമെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.
ഡെപ്യൂട്ടേഷൻ നിയമനം
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി താൽപര്യമുള്ള സമാന തസ്തികയിൽ ജോലി ചെയ്യുന്ന സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, ജോലി ചെയ്യുന്ന വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ ജൂൺ 20ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള അക്കാദമി ഫോർ സ്‌കിൽഡ് എക്‌സലെൻസ്, കാർമൽ ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0474-2710393.
ജൂനിയർ റിസർച്ച് ഫെല്ലോ
കേരള വനഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്‌നോളജി/ ഫോറസ്ട്രീ എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, സി.എസ്.ഐ.ആർ/യു.ജി.സി-നെറ്റ് അല്ലെങ്കിൽ ഗേറ്റ് എന്നിവയാണ് യോഗ്യത. മോളിക്യൂലാർ ടെക്‌നിക്‌സ്, വനമേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 31,000 രൂപ + 8 ശതമാനം എച്ച്.ആർ.എ (ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കാത്തവർക്ക് മാത്രം) ഫെലോഷിപ്പ് ലഭിക്കും. 2022 ജനുവരി ഒന്നിനു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
ഗസ്റ്റ് ലക്ചറർ
കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യേഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23നു രാവിലെ 11ന് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.












Click it and Unblock the Notifications