ചെന്നൈ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ചില്‍ തൊഴിലസവരം; 116 അപ്രന്റിസ് ഒഴിവ്
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷന് കീഴില്‍ ചെന്നൈയിലെ ആവഡിയില്‍ പ്രവര്‍ത്തിക്കുന്ന കോംപാട്ക് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പെമെന്റില്‍ വിവിധ ട്രേഡുകളിലായി 116 അപ്രന്റിസ് ഒഴിവ്. ഫിറ്റര്‍ ട്രേഡില്‍ 33 അവസരം. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും സ്‌ക്രീനിംഗ് ടെസ്റ്റിന്റേയും യോഗ്യത മാര്‍ക്കിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിപ്ലോമ/ ബിരുദക്കാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

ഒഴിവുകള്‍
കാര്‍പ്പെന്റര്‍-2, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രോമിംഗ് അസിസ്റ്റന്റ്-23, ഡ്രോട്‌സ്മാന്‍(മെക്കാനിക്കല്‍)-5, ഇലക്ട്രീഷന്‍-20, ഇലക്ട്രോണിക്‌സ്-2, ഫിറ്റര്‍-33, മെഷീനിസ്റ്റ്-11, മെക്കാനിക്( മോട്ടോര്‍ വെഹിക്കിള്‍) -5, പെയിന്റര്‍-2, പ്ലംബര്‍-2, ടര്‍ണര്‍-5, വെല്‍ഡര്‍-6
യോഗ്യത- ബന്ധപ്പെട്ട് ട്രേഡില്‍ എന്‍.സി.വി.ടി/ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്
പ്രായപരിധി- 18-27 വയസ്.
ഒബിസി വിഭാഗത്തിന് മൂന്ന് വര്‍ഷത്തേയും എസ്.എസി/ എസ്.ടി വിഭാഗത്തിന് അഞ്ചുവര്‍ഷത്തേയും ഭിന്നശേഷി വിഭാഗത്തിന് 19 വര്‍ഷത്തേയും വയസിളവ് ലഭിക്കും.
സ്റ്റൈപ്പന്‍ഡ്- കോപ്പ, പെയിന്റര്‍, പ്ലംബര്‍ ആന്റ് വെല്‍ഡര്‍ ട്രേഡില്‍ 7700 രൂപ. മറ്റുള്ളവയ്ക്ക് 8050 രൂപയുമാണ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.rac.gov.in/www.drdo.gov.in എന്ന വെബ്‌സൈറ്റ് കാണുക. ഏപ്രില്‍ 17 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.












Click it and Unblock the Notifications