Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ ഇതാ വീണ്ടും അവസരം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ

കൊച്ചിൻ‌ ഷിപ്പ്യാഡിൽ ജോലി വേണോ? ഇതാ ട്രേഡ് അപ്രന്റീസിനെ ക്ഷണിച്ചിരിക്കുകയാണ്. കർണാടകയിൽ പ്രവർത്തിക്കുന്ന ഉഡുപ്പി കൊച്ചിൻഷിപ്പ്യാഡിന് കീഴിലാണ് നിയമനം. ഐടിഐ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷിക്കാനുള്ള യോഗ്യത, സ്റ്റൈപന്റ്, അവസാന തീയതി തുടങ്ങി മറ്റ് വിശദാംശങ്ങൾ അറിയാം

നാല് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- 5 ഒഴിവാണ് ഉള്ളത് .ഇലക്ട്രീഷ്യൻ തസ്തികയിലും 5ഒഴിവുകൾ ഉണ്ട്. വെൽഡർ , പ്ലമ്പർ തസ്തികയിൽ 2 വീതമാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്.

jobsne-

പത്താം ക്സാസ് വിജയിച്ചിരിക്കണം.അതത് ട്രേഡുകളിൽ നാഷ്ണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേകരുടെ സ്ഥിര മേൽവിലാസം കർണാടകയിൽ ആയിരിക്കണം. അതത് ട്രേഡുകളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഷോർട്ട് ലിസ്റ്റ് ചെയ്യുക.നിശ്ചിത യോഗ്യതയിൽ ഒന്നിലധികം ഉദ്യോഗാർത്ഥികൾ ഒരേ ശതമാനം മാർക്ക് ഉണ്ടെങ്കിൽ പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് നിശ്ചയിക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 8000 രൂപ സ്റ്റൈപ്പന്റും ഭക്ഷണ അലവൻസും ലഭിക്കും. ഒരു വർഷമായിരിക്കും പരിശീല കാലയളവ്. നേരത്തേ ഏതെങ്കിലും അപ്രന്റിഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

അപേക്ഷിക്കേണ്ടത് എങ്ങനെ?

വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് ഒപ്പം വെച്ച അപേക്ഷ ഫോം ഇമെയിലായാണ് അയക്കേണ്ടത്. വിലാസം[email protected]. പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി മുതലായവ തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 4 ആണ്.

വിജ്ഞാപനം https://cochinshipyard.in/uploads/career/f1825e6952a3a282dab16be1a0ca9415.pdf

യുഎഇയിൽ സെക്യൂരിറ്റ് ഗാർഡ് ഒഴിവുകൾ

യുഎഇയിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി സെക്യൂരിറ്റി ഗാർഡുമാരെ നിയോഗിക്കുന്നു. പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. 200 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധി 25-40 നും ഇടയിലാണ്. അപേക്ഷകർക്ക് കുറഞ്ഞത് 175 സെമി ഉയരമെങ്കിലും ഉണ്ടായിരിക്കണം.

അടിസ്ഥാന യോഗ്യത പത്താം ക്സാസ് ആണ്. സെക്യൂരിറ്റി ഗാര്ഡ് തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാണം. സെക്യൂരിറ്റി ഗാർഡ് ജോലിയുമായു ബന്ധപ്പെട്ട നിയമവശങ്ങളിൽ കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 5 നും 6 നും ഒഡപെക് ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിലാസം -ODEPC, Floor 4, Tower 1, Inkel Business Park, Angamaly South, Pin - 683573

കൂടുതൽ വിവരങ്ങൾക്ക്- +91 77364 96574

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+