ദില്ലി ഹൈക്കോടതിയില്‍ അവസരം; 127 പേഴ്സണല്‍ അസിസ്റ്റന്റ് ഒഴിവുകള്‍

ദില്ലി ഹൈക്കോടതിയില്‍ അവസരം. പേഴ്സണല്‍ അസിസ്റ്റന്റ്, സീനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് delhihighcourt.nic.in ല്‍ അപേക്ഷിക്കാം. 127 പേഴ്സണല്‍ അസിസ്റ്റന്റ്, സീനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമിക്കും. മാര്‍ച്ച് ആറ് മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ഡ സാധിക്കും.
സീനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ്: 60
പേഴ്സണല്‍ അസിസ്റ്റന്റ്: 67
ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവരായിരിക്കണം. പ്രായപരിധി 18 വയസ്സിനും 32 വയസ്സിനും ഇടയില്‍ ആയിരിക്കണം. ഇംഗ്ലീഷ് ടൈപ്പിംഗ് ടെസ്റ്റ്, ഇംഗ്ലീഷ് ഷോര്‍ട്ട്ഹാന്‍ഡ് ടെസ്റ്റ്, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 1000 രൂപയാണ് അപേക്ഷ ഫീസ്.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അരിത്തമാറ്റിക് ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ /എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് രാവിലെ 10.30 ന് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 9495642137.












Click it and Unblock the Notifications