ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ അവസരം: 357 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് - www.dtc.delhi.gov.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 357 ഒഴിവുകള്‍ നികത്തും. ഈ തസ്തികകളിലേക്കുള്ള അപേക്ഷയുടെ അവസാന തീയതി 2022 മെയ് 4 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങള്‍
അസിസ്റ്റന്റ് ഫോര്‍മാന്‍ (റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ്): 112
അസിസ്റ്റന്റ് ഫിറ്റര്‍ (റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ്): 175
അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ (റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ്): 70
തിരഞ്ഞെടുക്കപ്പെട്ടാല്‍, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡ്രൈവിംഗില്‍ 2 മാസത്തെ പരിശീലനവും ഡിടിസി കോമ്പെന്‍സി ട്രെയിനിംഗും ലഭിക്കും. മെറിറ്റ് അനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

താത്കാലിക നിയമനം
പട്ടികവര്‍ഗവികസന വകുപ്പിന് കീഴില്‍ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രിമെട്രിക്- പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍, പി.സി.റ്റി.സി എന്നിവിടങ്ങളില്‍ കുക്ക്, ആയ, വാച്ച്മാന്‍, ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിപ്പെട്ട 25 നും 45 വയസിനും ഇടയില്‍ പ്രായമുള്ള അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 30 വൈകിട്ട് 5ന് മുന്‍പായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ്, വിതുര, നന്ദിയോട്, കുറ്റിച്ചല്‍ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04722-812557
ഗസ്റ്റ് വര്‍ക്ഷോപ്പ് സൂപ്പര്‍വൈസര്‍
തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡില്‍, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ റീ ഹാബിലിറ്റേഷന്‍ കോഴ്സിലേക്ക് മണിക്കൂറിന് 375 രൂപ നിരക്കില്‍ പരമിത കാലത്തേക്ക് ഗസ്റ്റായി വര്‍ക്ഷോപ്പ് സൂപ്പര്‍വൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എന്‍ജിനിയറിങ് ട്രേഡിലുള്ള രണ്ട് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ എന്‍ജിനിയറിങ് ട്രേഡിലുള്ള അഞ്ച് വര്‍ഷത്തെ എന്‍.സി.വി.റ്റി (ഐ.റ്റി.ഐ) സര്‍ട്ടിഫിക്കറ്റ്. താത്പര്യമുള്ളവര്‍ ഏപ്രില്‍ 30ന് രാവിലെ 9.30ന് എസ്.ഐ.എം.സിയില്‍ എത്തണമെന്നു ഡയറക്ടര്‍ അറിയിച്ചു.
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ടു സ്ഥിരം തസ്തികകളും എസ്.സി. വിഭാഗത്തിൽ ഒരു സ്ഥിരം തസ്തികയിലും ഒഴിവുണ്ട്.
ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്സ്/മെക്കാനിക് റേഡിയോ ആൻഡ് ടിവിയിൽ എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒരു തസ്തികയിലെ (Code: TVPM/MTS B2/03) യോഗ്യത. മെക്കാനിക്കൽ എൻജിനീയറിങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് രണ്ടാമത്തെ തസ്തികയിൽ (Code: TVPM/MTS B2/04) അപേക്ഷിക്കാം.
കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് എസ്.സി. വിഭാഗത്തിനായുള്ള ഒഴിവിൽ (Code: TVPM/MTS/B2/02) അപേക്ഷിക്കാം.
ഇരു തസ്തികയ്ക്കും 35400 - 112400 ആണ് ശമ്പള സ്‌കെയിൽ. പ്രായം 2022 ജനുവരി ഒന്നിന് 18നും 35നും മധ്യേ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 26നു മുൻപു പേര് രജിസ്റ്റർ ചെയ്യണം.












Click it and Unblock the Notifications