പരീക്ഷ എഴുതാതെ നിങ്ങള്‍ക്കും വാങ്ങാം സർക്കാർ ശമ്പളമായി 25000: നിരവധി ഒഴിവുകള്‍, ഉടന്‍ അപേക്ഷിക്കൂ
ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പ്രോജക്ടുകൾക്കായിജില്ലാതല ഫെസിലിറ്റേറ്റർമാരെയും, ഐടി പേഴ്സണൽ/ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജരെയും, ഡാറ്റാഎൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം.
പദ്ധതിപ്രകാരം സമാഹൃതവേതനമായി പ്രതിമാസം 25000/- രൂപ നൽകും. കൂടാതെ യാത്രചെലവും നൽകുന്നതാണ്. (TA/ DA/ Other expense പരമാവധി 5000/- രൂപ). ജില്ലാതല ഫെസിലിറ്റേറ്റർന്മാരായിഅപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ളബിരുദവും, സോഷ്യൽ സെക്ടറിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

ഐ.ടി പേഴ്സനലിന് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച Data Entry Operator Course with Training in MS Office അല്ലെങ്കിൽ DCA അല്ലെങ്കിൽ COPA യോഗ്യത ഉണ്ടായിരിക്കണം.
യോഗ്യതയുള്ള അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകശ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി, ഫോട്ടോ എന്നിവ സഹിതം ബയോഡേറ്റ ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 22 ന് വൈകിട്ട് അഞ്ചിനു മുമ്പായി നേരിട്ടോ/ തപാൽ മുഖേനയോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300523, 24, 2302090.
ഗ്രാജുവേറ്റ് എന്‍ജിനീയറിങ് അപ്രന്റീസ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി ഗ്രാജുവേറ്റ് എന്‍ജിനീയറിങ് അപ്രന്റീസിനെ നിയോഗിക്കുന്നു. ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വിയോണ്‍മെന്റല്‍) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 28. സ്റ്റൈപ്പന്‍ഡ് 10,000 രൂപ.
താത്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ജനുവരി 24 ന് രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കണമെന്ന് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു. മുന്‍പ് ബോര്‍ഡിന്റെ അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദാംശങ്ങള്‍ www.kspcb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9447975714.
റേഡിയോഗ്രാഫര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ് ടു, രണ്ടു വര്‍ഷത്തെ കോഴ്‌സായ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി എന്നിവ പാസായവരും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 40 കവിയരുത്. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ജനുവരി 29 ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്‍പാകെ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524 ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്












Click it and Unblock the Notifications