ഇ-ഹെല്‍ത്ത് പദ്ധതിയിൽ അവസരം, ഓവര്‍സീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം: തൊഴിൽ വാർത്തകൾ അറിയാം
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇ-ഹെല്‍ത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ആറു മാസത്തേക്കാണ് നിയമനം. ഡിപ്ലോമ/ബി.എസ്‌സി./എം.എസ്‌സി./ബി.ടെക്/എം.സി.എ. (ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.) ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കില്‍ ഒരു വര്‍ഷത്തെ പരിചയം, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് പത്തിന് വൈകിട്ട് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് 27ന് ഓണ്‍ലൈന്‍ അഭിമുഖം നടത്തും. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വിശദവിവരത്തിന് ഫോണ്‍: 9495981793, വെബ്‌സൈറ്റ്: www.arogyakeralam.gov.in
ഓവര്‍സീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം
മലപ്പുറം കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒഴിവുള്ള ഗ്രേഡ് രണ്ട് ഓവര്‍സീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 13ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ തസ്തികയില്‍ നിയമനം
കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്
തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ www.gptcthirurangadi.in ല്‍ സന്ദര്‍ശിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ബയോഡാറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബി.ടെക്/എം.ടെക് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം [email protected] ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.












Click it and Unblock the Notifications