ഹെവി എഞ്ചിനിയറിങ്ങില്‍ 169 അപ്രന്റിസ് ട്രെയിനി അവസരം; അപേക്ഷിക്കാം
റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹെവി എഞ്ചിനിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 169 അപ്രന്റീസ് ട്രെയിനി അവസരം. 116 ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയിലും 53 ടെക്‌നീഷ്യന്‍ തസ്തികയിലുമാണ് അവസരം. തപാലിലൂടെയാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് ട്രെയിനി-116
സിവില്‍-6, കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി-12, ഇലക്ട്രിക്കല്‍-10, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ടോണിക്‌സ്-6, ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-6, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍-55, ഇന്‍ഡസ്ട്രിയല്‍-3, മെറ്റലര്‍ജിക്കല്‍-10, സെക്രട്ടറിയല്‍ പ്രാക്ട്രീസ് ആന്റ് അക്കൗണ്ട്‌സ്/ ഓഫീസ് മാനേജ്‌മെന്റ് സെക്രട്ടറിയേല്‍ പ്രാക്ടീസ്- 8
യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം

2)ടെക്‌നീഷ്യന്‍-53
സിവില്‍-3 കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി-6 ഇലക്ട്രിക്കല്‍-4 ഇലക്ട്രിക്കല്‍ ആന്റ് ഇലക്ടോണിക്‌സ്-3 ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-3മെക്കാനിക്കല്‍ പ്രൊഡക്ഷന്‍-27, ഇന്‍ഡസ്ട്രിയല്‍-2മെറ്റലര്‍ജിക്കല്‍-5
യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ
പ്രായപരിധി: 18-30 വയസ്. സംവരണവിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
അപേക്ഷിക്കുന്നതിനായി www.hecltd.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷ ഫോറം HEAVYENGINEERINGCORPORATIONLIMITED എന്ന പേരില്‍ റാഞ്ചിയില്‍ മാറാന്‍ കഴിയുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം
GM/HTIHEC Training institute (HTI) , Plant Plaza Road, Dhurwa, Ranchi, Jharkhand -834004 എന്ന വിലാസത്തില്‍ അയക്കുക.












Click it and Unblock the Notifications