Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ തൊഴിലവസരം; 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ . മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും

1) ഡിസൈനര്‍ (മെക്കാനിക്കല്‍)-10

യോഗ്യത- മെക്കാനിക്കല്‍/ മെക്കാനിക്കല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍/ മെക്കാനിക്കല്‍ ആന്റ് പ്രൊഡക്ഷന്‍/ മറൈന്‍ എന്‍ജിനീറിംഗില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ.
Auto CAD/Tribon/Catia/AvevaMarine എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി-28 വയസ്

job

2)ഡിസൈനര്‍ ( ഇലക്ട്രിക്കല്‍)

ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷനില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ.
Auto CAD/Tribon/Catia/AvevaMarine എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി-28 വയസ്

3) ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മെക്കാനിക്കല്‍) -7

യോഗ്യത: മെക്കാനിക്കല്‍/ മെക്കാനിക്കല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍/ മെക്കാനിക്കല്‍ ആന്റ് പ്രൊഡക്ഷന്‍/ മറൈന്‍ എന്‍ജിനീറിംഗില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ. നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി-28 വയസ്

4)ജൂനിയര്‍ സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍)-9

യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷനില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ. നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി-28 വയസ്

5)ജൂനിയര്‍ സൂപ്പര്‍ വൈസര്‍ (സിവില്‍)-7

യോഗ്യത: സിവില്‍/ സിവില്‍ ആന്റ് സ്ട്രക്ചറല്‍/ സ്ട്രക്ചറല്‍ എന്‍ജിനിയറിംഗില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ. നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി-28 വയസ്

6) ഓഫീസ് അസിസ്റ്റന്റ് (സെക്രട്ടറിയേറ്റ്) -9

യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍, എംഎസ് ഓഫീസില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്, ഷോര്‍ട്ട് ഹാന്റ് പരിജ്ഞാനം അഭിലഷണീയം.

രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി-25 വയസ്

7) ജൂനിയര്‍ ഫയര്‍ ഇന്‍സ്‌പെക്ടര്‍

യോഗ്യത: ഫയര്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയീഷനില്‍ സബ് ഓഫീസേഴ്‌സ് സര്ട്ടിഫിക്കറ്റ്.

മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി-30 വയസ്

8) ഡ്രൈവര്‍-2

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ലൈറ്റ്/ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. മികച്ച കാഴ്ച്ച ശക്തിയുണ്ടായിരിക്കണം.

പ്രായപരിധി-28 വയസ്

അപേക്ഷ ഫീസ്: 200 രൂപയാണ് അപേക്ഷ ഫീസ്.

ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് എന്ന പേരില്‍ വിശാഖപട്ടണത്ത് മാറാന്‍ കഴിയുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. എസ്.സി, എസ്.ടി, പിഎച്ച് എന്നീ വിഭാഗക്കാരെ അപേക്ഷ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം General Manager (HR)A.C Hindusthan Shypyard Ltd, Gandhigram(PO) Visakapattanam-530005 എന്ന വിലാസത്തില്‍ തപാലില്‍ അയക്കണം. കവറിന് പുറത്ത് തസ്തികയും പോസ്റ്റ് കോഡും എഴുതണം.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി ഏപ്രില്‍ 7 വരേയും തപാലില്‍ ഏപ്രില്‍ 14 വരേയും അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+