Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം; 106 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ioc

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കരാർ അടിസ്ഥാനത്തിൽ 106 എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷാ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് - www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെൻ്റിലൂടെ 106 ഒഴിവുകൾ നികത്തും. 106-ൽ 96 എണ്ണം ലെവൽ 1 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും 10 എണ്ണം എക്‌സിക്യൂട്ടീവ് ലെവൽ എൽ2 തസ്തികകളിലേക്കുമാണ്. താൽപര്യമുള്ളവർ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.

 റിസോഴ്‌സ് പേഴ്‌സണ്‍മാരെ ക്ഷണിച്ചു

റിസോഴ്‌സ് പേഴ്‌സണ്‍മാരെ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയുടെ (പിഎംഎഫ്എംഇ)
ഭാഗമായി ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരെ (ഡി.ആര്‍.പി.) നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതകള്‍: വിരമിച്ച സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍/ ബാങ്ക് ഒഫീഷ്യല്‍സ്/ ഇന്‍ഷുറന്‍സ് ഏജന്റ്‌സ്/ ബാങ്ക് മിത്രാസ്/ ഇന്‍ഡിവീജ്വല്‍ പ്രൊഫഷണല്‍സ് (ഭക്ഷ്യ സാങ്കേതിക വിദ്യയില്‍ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ ഭക്ഷ്യ എഞ്ചിനീയറിംഗ്/ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതില്‍ അനുഭവ പരിചയം അഭികാമ്യം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബാങ്കിങ്ങിലും ഡി.പി.ആര്‍. തയാറാക്കുന്നതിലും പരിചയമുള്ളവരേയും പരിഗണിക്കും. അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 2023 മാര്‍ച്ച് 8 ന് മുമ്പായി എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ( 9446606178, 9495210216)

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും, മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും നിലവിലുള്ളതും, ഭാവിയില്‍ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അദ്ധ്യാപക തസ്തികകളില്‍ 2023-2024 അദ്ധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിനും ബാധകമാണ്.

വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2024 മാര്‍ച്ച് 31 വരെയായിരിക്കും. കരാര്‍ കാലാവധിക്കുള്ളില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന പക്ഷം കരാര്‍ നിയമനം റദ്ദാക്കും. നിയമനത്തിന് സര്‍ക്കാര്‍ നിയമന പ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് പ്രതിമാസം 36,000/ രൂപയും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് പ്രതിമാസം 32,560/ രൂപയും വേതനം ലഭിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അദ്ധ്യാപകനൈപുണ്യവും മികവും ഉള്ളവര്‍ക്ക് മുന്‍ഗണന.

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും അര്‍ഹതയുള്ള മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കും കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അനുവദിക്കുന്ന നിയമാനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ട്. ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതായതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. നിയമനം ലഭിക്കുന്നവര്‍ കരാര്‍ കാലയളവില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് മാത്രം തിരികെ നല്‍കും. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയ്ക്കുള്ള അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിലും മൂന്നാര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയ്ക്കുള്ള അപേക്ഷകള്‍ അടിമാലി പഞ്ചായത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും നല്‍കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 15 വൈകിട്ട് 4. താമസിച്ച് ലഭിക്കുന്ന അപേക്ഷകള്‍/മതിയായ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്ത അപേക്ഷകള്‍ എന്നിവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 222399, 04864 224399

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ജനറല്‍ മാനേജര്‍ (പി & എച്ച് ആര്‍ ) തസ്തികയിലെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ മാനേജര്‍ തസ്തികയിലുള്ള പേഴ്സണല്‍ / അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്മെന്റിലോ ഉള്ള 5 വര്‍ഷത്തില്‍ കുറയാതെയുള്ള പവര്‍ത്തി പരിചയം. നിയമ ബിരുദം അല്ലെങ്കില്‍ മാനവ വിഭവശേഷിയിലുള്ള അധിക യോഗ്യത അഭികാമ്യം. ശമ്പളം 101600-219200. പ്രായം 01/01/2023 ല്‍ 50വയസ്സ് കഴിയാന്‍ പാടില്ല.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12നു മുന്‍പ് ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഓ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ്-2, ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ / ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍ 04842312944.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+