ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ 2023 ജൂണ്‍ 27 മുതല്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 458 കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികകളിലേക്ക് ഐ ടി ബി പിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ recruitment.itbpolice.nic.in വഴി അപേക്ഷിക്കാം.
പത്താം ക്ലാസോ അ്‌ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ പ്രായപരിധി 21 നും 27 നും ഇടയില്‍ ആയിരിക്കണം.

ഡ്രൈവര്‍ ഗ്രേഡ് -2 പ്രായോഗിക പരീക്ഷ
എക്സൈസ് വകുപ്പിലെ ഗ്രേഡ് -2 (എച്ച്ഡിവി) (കാറ്റഗറി നമ്പര്‍ 405/21, 547/21, 044/22) തസ്തികയുടെ പ്രായോഗിക പരീക്ഷ ജൂലൈ 4, 5, 6, 7 തീയതികളില്‍ ഗവ ഐടിഐ ഗ്രൗണ്ട് കളമശേരി, എ.ആര്‍ പോലീസ് പരേഡ് ഗ്രൗണ്ട് കളമശേരി എന്നിവിടങ്ങളില്‍ നടത്തും. പ്രായോഗിക പരീക്ഷ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികൾക്ക് വൺ ടൈം രജിസ്ട്രേഷന്‍ പ്രൊഫൈല്‍ വഴിയും, എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് ഇതിനോടകം നല്‍കിയിട്ടുണ്ട്.
ഉദ്യോഗാര്‍ത്ഥികൾ പ്രൊഫൈല്‍ മെസേജ് പരിശോധിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ അവരവര്‍ക്ക് അനുവദിച്ചിട്ടുളള തീയതിയില്‍ രാവിലെ 5.30 ന് അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് (ഒറിജിനല്‍), ഡ്രൈവിങ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാക്കണം. കാറ്റഗറി നമ്പര്‍ 547/21, 044/22 എന്നിവയുടെ ചുരുക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികൾ കാറ്റഗറി നമ്പര്‍ 405/21 ല്‍ ഉൾപ്പെട്ടിട്ടുണ്ടെങ്കില്‍ 547/21, അല്ലെങ്കില്‍ 044/22 എന്നിവയ്ക്ക് ലഭ്യമാകുന്ന വേദിയില്‍ പങ്കെടുക്കേണ്ടതും എല്ലാ അഡ്മിഷന്‍ ടിക്കറ്റുകളും ഹാജരാക്കേണ്ടതുമാണ്.
വാക് ഇൻ ഇന്റർവ്യൂ
കോട്ടയം ജില്ല സമ്പൂർണ പേ വിഷവിമുക്തമാക്കുന്നതിന് ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി - എ. ആർ പ്രോഗ്രാമിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി സർജൻ, മൃഗപരിപാലകൻ തസ്തികകളിലാണ് നിയമനം.
കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും എ.ബി.സി സർജറിയിൽ വൈദഗ്ധ്യവുമാണ് വെറ്ററിനറി സർജൻ തസ്തികയ്ക്കുള്ള യോഗ്യത. എ.ബി.സി. സെന്ററുകളിൽ സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിന് മുൻകാല പരിചയമുള്ളവർക്കും മൃഗപരിപാലകരാകാം. താത്പര്യമുള്ളവർ വെള്ളക്കടലാസിലെഴുതിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം. വെറ്ററിനറി സർജനുള്ള ഇന്റർവ്യൂ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടിനും മൃഗപരിപാലകനുള്ള ഇന്റർവ്യൂ രാവിലെ 10.30 നും കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം.


Click it and Unblock the Notifications