കെല്‍ട്രോണില്‍ തൊഴിലവസരം; നിങ്ങള്‍ക്കും അപേക്ഷിക്കാം; 35 ഒഴിവുകള്‍
കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 35 ഒഴിവുകള്‍. മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.keltron.org എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്.
താഴെ പറയുന്നത് പ്രകാരമാണ് ഒഴിവുകള്‍
1) സീനിയര്‍ ജാവ ഡെവലപ്പര്‍-2
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ ബിഇ/ ബിടെക്/ എംടെക്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. 35 വയസാണ് ഉയര്‍ന്ന പ്രായപരിധി.
2) ജൂനിയര്‍ ജാവ ഡെവലപ്പര്‍-2
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ ബിഇ/ ബിടെക്/ എംടെക്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

3)സീനിയര്‍ എന്‍ജിനിയര്‍-1
യോഗ്യത ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്/ ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗില്‍ ബിഇ/ ബിടെകും ഫിനാന്‍സ്/ മാര്‍ക്കറ്റിംഗ് എംബിഎയും. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഉയര്‍ന്ന പ്രായം 30 വയസ്.
4)സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍4
യോഗ്യത കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗ്/ബിഇ/ ബിടെക്/ എംടെക്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 30 വയസ്.
5)സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍1
യോഗ്യത- കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗ്/ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗില്‍ ബിഇ/ ബിടെക്. എംടെക്. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി-28 വയസ്.
6)സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍-3
യോഗ്യത-കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ബിഇ/ ബിടെക്. എംടെക്. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി-28 വയസ്.
7)എന്‍ജിനിയര്‍-2
യോഗ്യത-കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗില്‍ ബിഇ/ ബിടെക്/ എന്‍ജീനിയറിംഗില്‍ ബിഇ/ ബിടെക്. ആറ് മാസത്തെ പ്രവര്‍ത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി-28 വയസ്.
8)ടെക്‌നിക്കല്‍ അസിസ്റ്റന്റ് -9
യോഗ്യത ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഉയര്‍ന്ന പ്രായം 28 വയസ്.












Click it and Unblock the Notifications