കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിൽ അവസരം, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് : തൊഴിൽ വാർത്തകൾ
കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് (ശമ്പള നിരക്ക് 35,600-75,400 രൂപ) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ജനുവരി 10 വൈകിട്ട് അഞ്ചിനു മുൻപ് രജിസ്ട്രാർ , കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ( ക്ലിനിക്കൽ സർവീസ് ), അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജനുവരി 12ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, പാലക്കാട്, കാസർഗോഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്യുന്ന 43,400-92,200 ശമ്പള സ്‌കെയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ചീഫ് എക്‌സിക്യൂട്ടീവ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ.പി.ഒ, പിൻ: 680004, ഫോൺ: 0487 2386871 എന്ന വിലാസത്തിൽ 2022 ജനുവരി 15 നകം ലഭിക്കണം.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദം (എക്കണോമിക്‌സ്/ കൊമേഴ്‌സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് യോഗ്യത. സ്‌പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്‌സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന. 21നും 50നുമിടയിലായിരിക്കണം പ്രായം.
താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 10ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ: 41/2020), ക്ലർക്ക് (തസ്തിക മാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പർ: 42/2020) എന്നിവയുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തിരുവനന്തപുരം ആയുർവേദ കോളേജിനു സമീപമുള്ള ഓഫീസിലും www.kdrb.kerala.gov.in ലും ലഭ്യമാണ്.
ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം 4ന്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിയമനത്തിന് ജനുവരി നാലിനു രാവിലെ 10ന് അഭിമുഖം നടത്തും. ഐടിഐ, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വകുപ്പിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2300484.












Click it and Unblock the Notifications