ബിരുദം ഉണ്ടോ? കിഫ്ബിയിൽ ഇത് ഒഴിവുകൾ; കാൽ ലക്ഷം ശമ്പളം വാങ്ങാം
കിഫ്ബിയിൽ ഇതാ വീണ്ടും അവസരം. പ്രൊജക്ട് അപ്രൈസൽ ഡിവിഷനിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവ്. ആറ് മാസത്തേക്ക് കരാർ നിയമനമാണ്. നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾ അറിയാം.
ബിരുദമാണ് യോഗ്യത. അഡ്മിൻ സപ്പോർട്ട് ഓർ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സർക്കാർ മേഖലയിലോ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലോ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

എംഎസ് ഓഫീസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻതൂക്കം ലഭിക്കും. എംഎസ് ഓഫീസ് (വേഡ്, എക്സൽ, പവർപോയിന്റ്) പ്രവർത്തന പരിജ്ഞാനം, ഡോക്യുമെന്റ് കൈകാര്യം ചെയ്യൽ, ഫയലിംഗ് സിസ്റ്റങ്ങൾ, ഡാറ്റാ എൻട്രി ജോലികൾ എന്നിവയിൽ പരിചയം, ന്യായമായ വേഗതയിലും കൃത്യതയിലും ടൈപ്പിംഗ് (ഇംഗ്ലീഷ് കൂടാതെ/അല്ലെങ്കിൽ മലയാളം) പ്രാവീണ്യം എന്നിവയും ആവശ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 2. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/05/KIIFB-Notification_PAD_Clerk.pdf
പ്രൊജക്ട് എക്സിക്യൂട്ടീവ് ഒഴിവ്
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റിന് കീഴിൽ പ്രൊജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്. 20 മാസത്തേക്ക് കരാർ നിയമനമാണ്. എറണകുളത്താണ് ഒഴിവ്.
സോഷ്യൽ സയൻസ് അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാനാകും. അതേസമയം സ്റ്റാറ്റിസ്റ്റിക്സ്/ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും സാമൂഹിക പദ്ധതികളിൽ എക്സ്പോഷർ ഉള്ളവർക്കും അപേക്ഷിക്കാം.കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയിൽ അക്കാദമിക് അല്ലെങ്കിൽ പ്രൊഫഷണൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 4.
കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/05/Notification-Project-Executive.docx-1.pdf
നിയമനം
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി ഗവ./എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 15 ന് മുൻപായി പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 695009 മേൽവിലാസത്തിൽ അയക്കണം.
അധ്യാപക നിയമനം
ചെറുകുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്റ് വിഷയത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), അസിസ്റ്റന്റ് ഡിസൈനര്‍ അപ്പാരല്‍ മെയ്ഡ് അപ്സ് ആന്റ് ഹോം ഫര്‍ണിഷിങ്ങ് വിഷയത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്റ് ടീച്ചര്‍ തസ്തികയിലേക്കും ഹോം സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അസിസ്റ്റന്റ് ഡിസൈനര്‍ അപ്പാരല്‍ മെയ്ഡ് അപ്സ് ആന്റ് ഹോം ഫര്‍ണിഷിങ്ങ് ടീച്ചര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ജൂണ്‍ മൂന്നിന് രാവിലെ 11 ന് അഭിമുഖത്തിന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 9656193240
നിയമനം
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടെക്നിക്കൽ എക്സ്പേർട്ട്/ പ്രൊഫഷണൽ കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം/ ബിരുദാനന്തര ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 65 വയസ്സ്. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in, 0471 2722748, 2722238, 2723177.












Click it and Unblock the Notifications