കൊച്ചിയിൽ ജോലി വേണോ? 50 ഒഴിവുകൾ; പ്രവൃത്തിപരിചയവും ആവശ്യമില്ല, ഇപ്പോൾ അപേക്ഷിക്കാം
നാട്ടിൽ തന്ന ഒരു ജോലി ആഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. കുറഞ്ഞ ശമ്പളത്തിനായാലും തത്കാലത്തേക്ക് ഒരു ജോലി എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ കൊച്ചി വാട്ടർമെട്രോയിൽ അവസരമുണ്ട്. ബോട്ട് ഓപറേഷൻ ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്. നിലവിൽ 50 ഒഴിവുകളാണ് ഉളളത്.
60 ശതമാനം മാർക്കോട് കൂടി ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ഐടിഐ/ ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കും. (അപേക്ഷകർ 2021, 2022, 2023 വർഷങ്ങളിൽ പാസ് ഔട്ട് ആയവരായിരിക്കണം).

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് നിയമനം നീട്ടി ലഭിച്ചേക്കാം. ഇഎസ്ഐയും ഇപിഎഫും ഉൾപ്പെടെ 9000 രൂപ സ്റ്റൈപന്റായി ലഭിക്കും.
അഭിമുഖം കൊച്ചിയിൽ
കൊച്ചിയിൽ വെച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. അഭിമുഖത്തിനായി എത്തുന്നവർക്ക് ടിഎയോ ഡിഎയോ ലഭിക്കില്ല.
ഇനി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
കെഎഡബ്ല്യുഎൽ/കെഎംആർഎൽ വെബ്സൈറ്റിൽ കയറി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 9 ആണ് അപേക്ഷിക്കാനുള്ള അവസാന ദിവസം.
കൊച്ചി മെട്രോയിൽ ഒഴിവ്
കൊച്ചി മെട്രോയ്ക്ക് കീഴിൽ അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി) ഇ2, മാനേജർ (സേഫ്റ്റി) ഇ3 തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഒരു ഒഴിവാണ് ഉള്ളത്. 35 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 50,000 മുതൽ 1,80,000 വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി മെട്രോ വെബ്സ്റ്റിൽ വിശദമായ വിജ്ഞാപനം ലഭിക്കും.
സ്വിഫ്റ്റിൽ ഐടി കോർഡിനേറ്ററാം; 35,000 രൂപ ശമ്പളം
കെ എസ് ആർ ടി സി-സ്വിഫ്റ്റിൽ ഐടി കോഡിനറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. കംമ്പ്യൂട്ടർ സയൻസിൽ ബിരുദമാണ് യോഗ്യത. കൂടാതെ ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ ഐടി മേഖലയിൽ കോഡിനേറ്ററായുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. 35,000 രൂപയാണ് ശമ്പളം. താത്പര്യം ഉള്ളവർ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സെന്റർ ഫോൺ മാനേജ്മെന്റ് ഡെലവപ്പ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃക നൽകിയിട്ടുണ്ട്. ഒക്ടോബർ 7 ആണ് അപേക്ഷിക്കാനുള്ള അവസാന ദിവസം.
അപ്ഡേറ്റഡ് സിവി, അതിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ,ഒപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. ഒപ്പും ഫോട്ടോയും ജെപിഇജി ഫോർമാറ്റിലായിരിക്കണം നൽകേണ്ടത്.












Click it and Unblock the Notifications