ജേര്‍ണലിസം യോഗ്യതയുണ്ടോ..? കോഴിക്കോട് ആകാശവാണിയില്‍ അവസരം, ശമ്പളം ഇത്ര
ജേര്‍ണലിസം യോഗ്യതയുള്ളവര്‍ക്ക് കോഴിക്കോട് ആകാശവാണിയില്‍ അവസരം. ആകാശവാണി കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗത്തില്‍ എഡിറ്റോറിയല്‍ എക്‌സിക്യുട്ടീവ് /ന്യൂസ് റീഡര്‍ കം ട്രാന്‍സ്ലേറ്റര്‍ (മലയാളം)തസ്തികയിലേക്ക് പ്രസാര്‍ ഭാരതി അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷ മുഴുവന്‍ സമയ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാര്‍ച്ച് 19 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
ജേര്‍ണലിസം ബിരുദാനന്തര ബിരുദമോ, ബിരുദവും ജേര്‍ണലിസം പി ജി ഡിപ്ലോമയോ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് മൂന്നു വര്‍ഷം വാര്‍ത്താ-പ്രസിദ്ധീകരണസ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലും - മലയാളത്തിലും പ്രാവീണ്യം വേണം. പ്രക്ഷേപണ യോഗ്യമായ ശബ്ദമായിരിക്കണം. അപേക്ഷകരുടെ പ്രായം 58 വയസില്‍ കവിയരുത്.

പ്രസാര്‍ ഭാരതിയുടെ http://applications.prasarbharati.org എന്ന ലിങ്ക് വഴി അവസാന തയിതിക്ക് മുമ്പായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. യോഗ്യത, പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഒരു തസതികയിലെ ഒഴിവ് നികത്താനാണ് നിയമനം. 40000-50000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
ന്യൂസ് ബുള്ളറ്റിന്‍, ന്യൂസ് മാഗസിന്‍ എന്നിവ തയ്യാറാക്കുക. പ്രൊഡക്ഷന്‍ ടീമുമായി സഹകരിച്ച് വാര്‍ത്താപ്രാധാന്യമുള്ള ബൈറ്റുകളും തത്സമയ ന്യൂസ് ഫീഡുകളും തയ്യാറാക്കുക, പ്രത്യേക പരിപാടികള്‍ക്ക് വേണ്ടി അഭിമുഖങ്ങള്‍ സംഘടിപ്പിക്കുക, റേഡിയോ പ്രോഗ്രാമുകള്‍ക്ക് വേണ്ടി സ്‌ക്രിപ്റ്റ് തയ്യാറാക്കുക എന്നിവയായിരിക്കും ജോലിയുടെ സ്വഭാവം. കരാര്‍ കാലയളവില്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ പാടുള്ളതല്ല.












Click it and Unblock the Notifications