ഓയില്‍ നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ്, പിആര്‍ഒ ഒഴിവ്
ഓയില്‍ നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ തൊഴിലവസരം. എച്ച്ആര്‍, എക്‌സിക്യൂട്ടീവ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലാണ് നിയമനം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആവശ്യാടിസ്ഥാനത്തില്‍ ഇന്ത്യയിലെ എവിടെ വേണമെങ്കിലും നിയമിക്കപ്പെടും.
എച്ച് ആര്‍ എക്‌സിക്യൂട്ടീവ്
യോഗ്യത: പേഴ്‌സണല്‍ മാനേജ്‌മെന്റ്/ എച്ച്ആര്‍ഡി/ എച്ച് ആര്‍എം സ്‌പെഷ്യലൈസ് ചെയ്ത എംബിഎ അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ് ഐ/ആര്‍/ ലേബര്‍ വെല്‍ഫെയര്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഐഐഎമ്മില്‍ നിന്നുള്ള പിജിഡിഎം.

പബ്ലിക് റിലേഷന്‍ ഓഫീസര്‍
പബ്ലിക് റിലേഷന്‍സ്/ ജേര്‍ണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദം/ രണ്ട് വര്‍ഷത്തെ ഡിപ്ലോമ.
പ്രായപരിധി- 30 വയസ്. എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വര്‍ഷവും ഒബിസി വിഭാഗത്തിന് മൂന്ന് വര്‍ഷവും വയസ്സിളവ് നല്‍കും.
തെരഞ്ഞെടുപ്പ്
എച്ച് ആര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലുള്ളവര്‍ ലേബര്‍ വെല്‍ഫെയര്‍/ പേഴ്‌സണല്‍ മാനേജ്‌മെന്റ്/ ഇന്റസ്ട്രിയല്‍ റിലേഷന്‍സ്/ ലേബര്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍/ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്/ മാനേജ്‌മെന്റ് എന്നിവയിലും പബ്ലിക് റിലേഷന്‍ തസ്തികയിലുള്ളവര്‍ മാസ് കമ്മ്യൂണികേഷനിലും 2020ലെ യുജിസി നെററ് പാസായിരിക്കണം. ഇതിന്റെ മാര്‍ക്ക് അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ- യുജിസി നെറ്റ് ജൂണ്‍ 2020 പരീക്ഷ ഫലം വന്നതിന് ശേഷമാണ് ഒഎന്‍ജിസിയില്‍ അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാവുക. നെറ്റ് എഴുതുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളു. www.ongcindia.com എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്.












Click it and Unblock the Notifications