Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് യോഗ്യത ഉണ്ടോ? തപാല്‍ വകുപ്പില്‍ അവസരം; 29,000ത്തിനിടുത്ത് ശമ്പളം..40,000 ഒഴിവുകൾ

ഡൽഹി: തപാല്‍ വകുപ്പില്‍ ഗ്രാമീൺ സഡക് സേവക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40,000 ഒഴിവുകളാണ് ഉള്ളത്. ഇതിൽ മാഹി, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ മാത്രം രണ്ടായിരത്തോളം ഒഴിവുകൾ ഉണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലേക്കാണ് നിയമനം. 18 മുതൽ 40 വയസ് വരെയാണ് പ്രായപരിധി.

പത്താം ക്ലാസ് ആണ് യോഗ്യത. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്ലസ് ടു പാസായിരിക്കണം. അപേക്ഷകർ അതത് പ്രദേശത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം. ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം. പ്രത്യേക പരീക്ഷ ഉണ്ടാകില്ല. പത്താം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ശമ്പളം: 10,000- 29,000 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചാണ്. വിശദവിവരങ്ങള്‍ക്ക്- indiapostgdsonline.gov.in.

post-

അധ്യാപക ഒഴിവ്

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് നിയന്ത്രണത്തിലുളള ആണ്‍കുട്ടികള്‍ക്കായുള്ള കുഴല്‍മന്ദം നടുവത്തപ്പാറയിലുള്ള ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിന് ജൂലൈ 31ന് സ്‌കൂളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ബി.എ, ബിഎഡ്, കെടെറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ജോലിപരിചയം എന്നിവയുടെ അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് എത്തണം. ഫോണ്‍ : 9447675899.

അധ്യാപക ഒഴിവ്

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ഹിസ്റ്ററി വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിന് ജൂലൈ 30ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ബി.ആര്‍.സി.യില്‍ അക്കൗണ്ടന്റ് നിയമനം

സമഗ്ര ശിക്ഷ കേരളം ജില്ലയിലെ ബി.ആര്‍.സി.യില്‍ നിലവിലുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് രണ്ടിന് രാവിലെ 10-ന് എസ്.എസ്.കെ. ജില്ല പ്രൊജക്ട് കോര്‍ഡിനറ്ററുടെ ഓഫീസില്‍ നടക്കും. യോഗ്യത ബി.കോം, ഡബിള്‍ എന്‍ട്രി സിസ്റ്റത്തിലും അക്കൗണ്ടിംഗ് പാക്കേജിലും പരിചയം. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ഥികള്‍ രേഖകളുമായി എത്തണം.

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു. നാല് ഒഴിവുകളാണുള്ളത്. 700 രൂപയാണ് ദിവസ വേതനം. അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍ ലൈസന്‍സ് അല്ലെങ്കില്‍ എം.എം.ഡി. ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം 18- 35 വയസ്സ്.(45 ന് താഴെയുള്ള എക്‌സ് സര്‍വീസ്‌മെന്‍). രണ്ട് കണ്ണിനും പരിപൂര്‍ണ്ണ കാഴ്ച ഉണ്ടായിരിക്കണം. നീന്തല്‍ പരിചയം ഉണ്ടായിരിക്കണം. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആഗസ്റ്റ് അഞ്ചിനകം ജില്ല പോലീസ് മേധാവിയുടെ ഓഫീസില്‍ ലഭിക്കണം. ഇ.മെയില്‍ [email protected].

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+