പവര്‍ ഗ്രിഡ്ല്‍ എക്‌സിക്യൂട്ടീവ് ട്രെയിനി അവസരം; സിഎക്കാര്‍ക്ക് അപേക്ഷിക്കാം
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനികള്‍ക്ക് അവസരം. 25 പേര്‍ക്കാണ് അവസരം. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ബീഹേവിയറല്‍ അസെസ്‌മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
എക്‌സിക്യൂട്ടീവ് ട്രെയിനി( ഫിനാന്‍സ്) -25
ജനറല്‍-10
ഒബിസി-7
എസ് സി-4
എസ് ടി -2
ഇഡബ്ലൂ എസ്-2

യോഗ്യത;സിഎ/ ഐ.സി.ഡബ്ലൂ.എ പാസ്.
പ്രായപരിധി-25 വയസ്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ ഇളവ് ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.powergridindia.com എന്ന വെബ്‌സൈറ്റ് കാണുക. 500 രൂപയാണ് അപേക്ഷ ഫീസ്.
എസ് സി, എസ് ടി ഭിന്നശേഷിക്കാന്‍, വിമുക്ത ഭടന്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടക്കാം.
ഏപ്രില്‍ 6 വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തിയ്യതി.












Click it and Unblock the Notifications