Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ അവസരം, സ്‌കൂളുകളിൽ അധ്യാപക ഒഴിവുകൾ: തൊഴിൽ വാർത്തകൾ

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സീയര്‍, സീനിയര്‍ അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് ബി ടെക്ക് സിവില്‍, ഓവര്‍സിയര്‍ക്ക് ഡിപ്ലോമ സിവിലുമാണ് യോഗ്യത.

സീനിയര്‍ അക്കൗണ്ടന്റിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ അക്കൗണ്ടന്റ് അല്ലെങ്കില്‍ പി ഡബ്ല്യു ഡി ഇറിഗേഷന്‍ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ്ങ് വിഭാഗം ഇവയില്‍ ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കലക്ടറേറ്റ് ബില്‍ഡിങ്ങ്, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

job

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ. മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ് സൈക്യാട്രി) മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ എം എ/ എം എസ് സി സൈക്കോളജി അല്ലെങ്കില്‍ എം എ/ എം എസ് സി ഡിഗ്രി ഇന്‍ അപ്ലൈഡ് സൈക്കോളജിയാണ് യോഗ്യത. പ്രായം 25-40 ഇടയില്‍. കൗണ്‍സലിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 0497 2700708.

സ്‌കൂളുകളിൽ അധ്യാപക ഒഴിവുകൾ

മുള്ളേരിയ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
നോൺ വൊക്കേഷനൽ ടീച്ചർ കോമേഴ്‌സ് (എം.കോം, ബി.എഡ്, സെറ്റ്), നോൺ വൊക്കേഷനൽ ടീച്ചർ ഇ ഡി (എം.കോം, ബി.എഡ്, സെറ്റ്), വൊക്കേഷനൽ ടീച്ചർ അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ (എം.കോം), വൊക്കേഷനൽ ടീച്ചർ മാർക്കറ്റിങ് ആൻഡ് സെയിൽസ്മാൻഷിപ്പ് (എം.കോം/എം.ബി.എ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്നിന് രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ വിഭാഗം ഓഫീസിൽ ഹാജരാകണം.
തൃക്കരിപ്പൂർ വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂർ സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ രണ്ടിന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ.

ജി.എച്ച്.എസ്.എസ് അംഗടിമുഗറിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി പൊളിറ്റിക്കൽ സയൻസ് (സീനിയർ), അറബിക് (ജൂനിയർ) തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.

അധ്യാപക തസ്തികയിൽ അവസരം

താനൂര്‍ ഗവ.റീജയനല്‍ ഫിഷറീസ് ടെക്ക്‌നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊല്യൂഷന്‍ വിഷയത്തില്‍ വൊക്കേഷനല്‍, ഫിസിക്‌സ് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ എട്ടിന് ഉച്ചക്ക് രണ്ടിന് ഇന്റര്‍വ്യൂവിന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9446157483.

റസിഡന്റ് ട്യൂട്ടർ ഒഴിവ്

പാലക്കാട് ജൈനിമേട് (ആൺ), കണ്ണാടി (പെൺ) ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ റസിഡന്റ് ട്യൂട്ടറുടെ താൽക്കാലിക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. ആൺകുട്ടികളുടെ ഹോസ്റ്റലിൽ പുരുഷ ഉദ്യോഗാർഥികൾക്കും പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്ത്രീ ഉദ്യോഗാർഥികൾക്കുമാണ് അവസരം. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. താൽപര്യമുള്ളവർ നവംബർ അഞ്ചിന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505005, 8547630118.

പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

ഗസ്റ്റ് ട്രേഡ്സ്മാൻ / ഗ്രേഡ് ഇൻസ്ട്രക്ടർ നിയമനം

ഷൊർണൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ട്രേഡ് ഇൻസ്ട്രക്ടർ, ഇലക്ട്രോപ്ലേറ്റിംഗ്, ട്രേഡ്‌സ്മാൻ മെയിന്റനൻസ് ഓഫ് ടൂ വീലർ ആന്റ് ത്രീ വീലർ, ട്രേഡ്സ്മാൻ ഫിറ്റിംഗ് തസ്തികകകളിലാണ് നിയമനം. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും എൻ.സി.വി.ടി / കെ.ജി.സി.ഇ / വി.എച്ച്.എസ്.ഇ ഇവയിൽ ഏതെങ്കിലും ഒന്ന് കരസ്ഥമാക്കിയവർ യോഗ്യത, പ്രായം തെളിയിക്കുന്ന അസൽ രേഖകളും തിരിച്ചറിയൽ രേഖയും സഹിതം നവംബർ മൂന്നിന് രാവിലെ 11 ന് ടെക്നിക്കൽ ഹൈസ്‌കൂളിൽ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 2222197.

സ്റ്റാഫ് നഴ്‌സ് നിയമനം എഴുത്തുപരീക്ഷ നാലിന്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ നവംബർ നാലിന് നൂറണി ബി.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. രണ്ട് ബാച്ചുകളിലായാണ് പരീക്ഷ. എഴുത്തു പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് www.arogyakeralam.gov.in ൽ ലഭിക്കും. യോഗ്യരായവർ അസൽ തിരിച്ചറിയൽ രേഖയുമായി എഴുത്ത് പരീക്ഷക്ക് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ: 0491 2504695.

ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ
വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നവംബർ 3 രാവിലെ 10 ന് കൊമേഴ്സ്, ഉച്ചയ്ക്ക് 2 ന് ഇക്കണോമിക്സ് വിഷയത്തിൽ അഭിമുഖം നടത്തും. നവംബർ 5 രാവിലെ 10 ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഉച്ചയ്ക്ക് 2 ന് ഇംഗ്ലീഷ്, നവംബർ 6 രാവിലെ 10 ന് മലയാളം എന്നീ വിഷയങ്ങളിലും നിശ്ചിത സമയക്രമങ്ങളിലായി അഭിമുഖം നടത്തും. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിപ്പിക്കുവാൻ താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളും പകർപ്പുകളും സഹിതം സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്ന് വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04884 235356

Recommended Video

cmsvideo
    കൃത്രിമക്കാല്‍ ഊരിമാറ്റുന്നത് വേദനാജനകം, മോദി പരിഹാരം കാണണം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+