ഒന്നരലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങണോ? എന്‍എച്ച്പിസി ലിമിറ്റഡില്‍ അവസരം
പൊതുമേഖലാ ജലവൈദ്യുത കമ്പനിയായ എന്‍ എച്ച് പി സി ലിമിറ്റഡില്‍ അവസരം. എന്‍ എച്ച് പി സി നിലവില്‍ ട്രെയിനി എഞ്ചിനീയര്‍, ഓഫീസര്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മൊത്തം 98 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ആപ്ലിക്കേഷന്‍ വിന്‍ഡോ ജനുവരി 22 വരെ തുറന്നിരിക്കും. ഈ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഗേറ്റ് 2022 പരീക്ഷാ സ്‌കോറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ട്രെയിനി എഞ്ചിനീയര്‍ ( സിവില്‍ ): 22 തസ്തികകള്‍, ട്രെയിനി എഞ്ചിനീയര്‍ ( ഇലക്ട്രിക്കല്‍ ): 17 തസ്തികകള്‍, ട്രെയിനി എഞ്ചിനീയര്‍ ( മെക്കാനിക്കല്‍ ): 50 തസ്തികകള്‍, ട്രെയിനി ഓഫീസര്‍ ( ഫിനാന്‍സ് ): 9 തസ്തികകള്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

ഈ തസ്തികകളിലേക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാര്‍ത്ഥികള്‍ എ ഐ സി ടി ഇ അംഗീകരിച്ച അംഗീകൃത ഇന്ത്യന്‍ സര്‍വ്വകലാശാല / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍ എഞ്ചിനീയറിംഗ്/ടെക്‌നോളജി/ബി എസ് സി (എഞ്ചിനീയറിംഗ്) എന്നിവയില്‍ കുറഞ്ഞത് 60% മാര്‍ക്കോടെയോ തത്തുല്യ ഗ്രേഡോയടെയോ റെഗുലര്‍ ബിരുദം നേടിയിരിക്കണം.
50000 രൂപ മുതല്‍ 160000 വരെയായിരിക്കും ശമ്പളം. ട്രെയിനി എഞ്ചിനീയര്‍ ( സിവില്‍ ), ട്രെയിനി എഞ്ചിനീയര്‍ ( മെക്കാനിക്കല്‍ ), ട്രെയിനി എഞ്ചിനീയര്‍ ( ഇലക്ട്രിക്കല്‍ ) എന്നിവയിലേക്ക് ഗേറ്റ് 2022-ന്റെ അനുബന്ധ പേപ്പറില്‍ ലഭിച്ച (100 ല്‍) മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഓണ്‍ലൈന്‍ ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തും.
കൂടാതെ താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ 'അപ്പോയിന്റ്‌മെന്റ് ഓഫര്‍' ലഭിക്കും. ട്രെയിനി ഓഫീസര്‍ തസ്തികകളിലേക്ക്, സി എ/സി എം എ സ്‌കോര്‍ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.
ഗേറ്റ് രജിസ്ട്രേഷന്‍ നമ്പറിനൊപ്പം സാധുവായ ഗേറ്റ്-2022 സ്‌കോറും സി എ/സി എം എ സര്‍ട്ടിഫിക്കറ്റിനൊപ്പം സാധുവായ സി എ/സി എം എ സ്‌കോറും ഉണ്ടെങ്കില്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ എച്ച് പി സി വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം പരിശോധിക്കുക.












Click it and Unblock the Notifications