കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍ തൊഴിലവസരം

  • By News Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ പൊതുമേഖല സ്ഥാപനമായ തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ 2900 അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ആദ്യത്തെ മൂന്ന് മാസം പരിശീലനമുണ്ടായിരിക്കും.

യോഗ്യത: ഇലക്ട്രീഷന്‍/ വയര്‍മാന്‍/ ഇലക്ട്രിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ ( നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ നാഷണല്‍ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ്). ട്രേഡുകള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്‌കീമില്‍ വരുന്നതായിരിക്കണം. തമിഴ് ഭാഷയില്‍ പരിജ്ഞാനമുണ്ടായിരിക്കണം.

job

തമിഴ് വിഷയം ഉള്‍പ്പെടുന്ന എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരേയും തമിഴ് മീഡിയത്തില്‍ പഠിച്ചവരേയും തമിഴ് ഭാഷ പ്രാവീണ്യമുള്ളവരായി കണക്കാക്കും.

പ്രായപരിധി- 30 വയസ്.

ശാരീരിക പരീക്ഷയുടേയും എഴുത്ത് പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് മണിക്കൂറില്‍ ഒ.എം.ആര്‍ ഷീറ്റ് മുഖേനയായിരിക്കും പരീക്ഷ. മൂന്ന് ഭാഗങ്ങളുള്ള ചോദ്യപേപ്പറായിരിക്കും. ആദ്യത്തെ ഭാഗത്ത് ജനറല്‍ തമിഴ് ആന്റ് ഇംഗ്ലീഷും രണ്ടാമത്തെ ഭാഗത്ത് ആപ്റ്റിറ്റിയൂട് ആന്റ് മെന്റല്‍ ടെസ്റ്റും മൂന്നാമത്തെ ഭാഗത്ത് വിഷയാധിഷഠിത ചോദ്യങ്ങളുംമായിരിക്കും.

ആദ്യത്തെ രണ്ട് പാര്‍ട്ടിന് 20 മാര്‍ക്ക് വീതവും മൂന്നാമത്തെ പാര്‍ട്ടിന് 60 മാര്‍ക്കുമാണ് നല്‍കുന്നത്. ആകെ 100 മാര്‍ക്കിനായിരിക്കും പരീക്ഷ നടക്കുക. പരീക്ഷ കേന്ദ്രങ്ങളെ കുറിച്ചുള്ള അറിയിപ്പ് വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷ ഫീസ്- 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി/ എസ്.സി.എ/ വിഭാഗത്തിന് 500 രൂപയായിരിക്കും. ഓണ്‍ലൈനായി ഫീസടക്കാം.

അപേക്ഷിക്കുന്നതിനായി www.tangedco.gov.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും jpeg ഫോര്‍മാറ്റിലും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ പിഡിഎഫ് ഫോര്‍മാറ്റിലും അപ്‌ലോഡ് ചെയ്യണം. ഏപ്രില്‍ 23 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

English summary
Job Opportunity In Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X