• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസാപ് സ്കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിൽ അവസരം : തൊഴിൽ വാർത്തകൾ അറിയാം

Google Oneindia Malayalam News

അസാപ് സ്കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാം (STEP) മുഖേന നൈപുണ്യ വികസന എക്സിക്യൂട്ടീവുകൾ- ഫിനാൻസ് സെക്ടർ എംപാനൽ ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഫിനാൻസ് സെക്ടർ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, ബിരുദധാരികൾ എന്നിവരിൽ നിന്ന് ഒരു പരിശീലക സംഘം വികസിപ്പിക്കാൻ അസാപ് കേരള ലക്ഷ്യമിടുന്നു.

ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം, 641 ഒഴിവുകൾഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം, 641 ഒഴിവുകൾ

യോഗ്യത: ബാങ്കുകൾ/എൻബിഎഫ്‌സികൾ/ഇൻഷുറൻസ്/സ്റ്റോക്ക് ബ്രോക്കിംഗ് അല്ലെങ്കിൽ മറ്റ് അനുബന്ധ മേഖലകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തന പരിചയമുള്ള ഏതെങ്കിലും ബിരുദധാരികൾ അപേക്ഷിക്കേണ്ട അവസാന തീയതി: 5 ജനുവരി 2022. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 9495999661, 9495999692 അപേക്ഷിക്കുന്നതിനും ദയവായി സന്ദർശിക്കുക: https://asapkerala.gov.in/careers/

കമ്പ്യൂട്ടര്‍ പരിശീലനം: മാസ്റ്റര്‍ ട്രെയിനറെ നിയമിക്കുന്നു

കുഴല്‍മന്ദം ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി.ടി.പി കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പി.ജി.ഡി.സി.എ.യുമാണ് യോഗ്യത. കൂടാതെ വേര്‍ഡ് പ്രോസസിംഗ്,
എം.എസ് വേര്‍ഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി, ഇന്‍ഡിസൈന്‍, ഐ.എസ്.എം എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമാകണം. കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ നല്‍കണം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04922 273777.

അധ്യാപക ഒഴിവ്

ഷൊര്‍ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മലയാളം ഐശ്ചിക വിഷയമായി ബിരുദവും ബി.എഡും, പ്രവൃത്തിപരിചയവുമാണ് യോഗ്യത. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് വേതനം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2222197.

കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ(എന്‍യുഎല്‍എം) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, ജനുവരി ആദ്യവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ നടക്കുന്നത് മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അനുബന്ധ സ്ഥാപനമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളില്‍ ആയിരിക്കും.

സൗജന്യ കോഴ്സുകളുടെ വിവരങ്ങള്‍ ചുവടെ:
ഫീല്‍ഡ് ടെക്നീഷ്യന്‍ അദര്‍ ഹോം അപ്ലയന്‍സസ്:- യോഗ്യത: എസ്.എസ്.എല്‍.സി. പ്രായം:18-30 വരെ. കാലാവധി: മൂന്നു മാസം.
അപേക്ഷകര്‍ കൊച്ചി കോര്‍പ്പറേഷന്‍, ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ, കളമശേരി, ഏലൂര്‍, മരട്, തൃക്കാക്കര, നോര്‍ത്ത് പറവൂര്‍ എന്നീ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ളവരോ ആയിരിക്കണം.
താല്‍പര്യമുള്ള അപേക്ഷകര്‍ 0484 2985252 നമ്പറില്‍ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുകയോ അല്ലെങ്കില്‍ താമസിക്കുന്ന മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനിലെ ദേശീയ നഗര ഉപജീവന പദ്ധതി ഓഫീസുമായോ ബന്ധപ്പെടുക.

ഡൊമസ്റ്റിക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് സ്‌കീം പ്രകാരം ഡൊമസ്റ്റിക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2022 ജനുവരി 01 മുതല്‍ ആരംഭിക്കുന്നു. പ്രായപരിധി 15 മുതല്‍ 29 വയസുവരെ. കോഴ്സ് തികച്ചും സൗജന്യം. സമയം വൈകിട്ട് മുന്ന് മുതല്‍ അഞ്ചുവരെ. താത്പര്യമുളളവര്‍ വിദ്യാലയ ഓഫീസുമായി നേരിട്ടു ബന്ധപ്പെട്ടുക. ഫോണ്‍ - 7012354073, 9497505303, 9400980647. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാലയ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  JOB: Opportunity in the Asap Skill Trainer Empanelment Program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion