Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ അവസരം; തൊഴിൽ വാർത്തകൾ അറിയാം

സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട്, ഐ.റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.

സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അനലിസ്റ്റ് ഒഴിവ്

തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അനലിസ്റ്റിനെ ആവശ്യമുണ്ട്. Javascript, HTML, CSS, MySQL DB എന്നിവയിൽ 4 മുതൽ 5 വർഷം പ്രവർത്തിപരിചയവും സോഫ്റ്റ്‌വെയർ ഡെവലപ്പറായുള്ള പരിചയവും വേണം. ബി.ടെക്/ എം.സി.എ/ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ സയൻസോ തുല്യമായ യോഗ്യതകളോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. മാസശമ്പളം ഏകദേശം 50,000 രൂപ. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: [email protected]. ഫോൺ: 04712303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15.

job

പി.എസ്.സി പരീക്ഷയില്‍ സമയമാറ്റം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഡിസംബര്‍ 31 ന് നടത്താന്‍ തീരുമാനിച്ച ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ 103/19, 104/19) പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെയാക്കി മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. നേരത്തെ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 ആയിരുന്നു സമയം തീരുമാനിച്ചത്.

ട്രസ്റ്റിമാരെ നിയമിക്കുന്നു

ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് ശ്രീ അരുവന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ജനുവരി 19 ന് വൈകിട്ട് അഞ്ചിനു മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. വെബ്്‌സൈറ്റ്-www.malabardevaswom.kerala.gov.in

പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ട്യൂഷന്‍ ടീച്ചര്‍ നിയമനം

പെരുമ്പാവൂര്‍ നഗരസഭയുടെ കടുവാളിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ പെണ്‍കുട്ടികള്‍ക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിലേക്കു വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനു ട്യൂഷന്‍ ടീച്ചര്‍മാരെ 2021-22 അധ്യയന വര്‍ഷത്തേക്ക് തിരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷിക്കുന്നവര്‍ വനിതകളായിരിക്കണം. യോഗ്യത: ഹൈസ്‌കൂള്‍ തലം- ഹിന്ദി, കണക്ക്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ബിഎഡ്് യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകള്‍ കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 10 വൈകിട്ട് 5 നകം ലഭ്യമാക്കണം.

സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം

അശരണരായ വനിതകൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേരിട്ട് നടത്തുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ, ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്‌നി പ്രോബ്ലം, കാൻസർ, മാനസികരോഗം, ഹിമോഫീലിയ തുടങ്ങിയവ) ഭർത്താക്കൻമാരുള്ള വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 55 നും ഇടയിൽ. കുടുംബ വാരഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. വായ്പ പരമാവധി അമ്പതിനായിരം രൂപ വരെ (50 ശതമാനം സബ്‌സിഡി) പലിശരഹിത വായ്പ അനുവദിക്കും. ഫോൺ: 0460 2209400.

ട്രസ്റ്റിമാരെ നിയമിക്കുന്നു

മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചനാട്ടുകര ശ്രീ കിഴിശ്ശേരി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഹിന്ദുമതവിശ്വാസികള്‍ ജനുവരി 12 ന് വൈകിട്ട് അഞ്ചിനു മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം പാലക്കാട് കമ്മീഷണറുടെ ഓഫീസിലും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.malabardevaswom.kerala.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+