
ദേശീയ ആരോഗ്യ ദൗത്യത്തിൽ അവസരം: പീഡിയാട്രിഷൻ ഒഴിവുകൾ
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ പീഡിയാട്രിഷനെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ഡിപ്ലോമ അല്ലെങ്കില്‍ എം.ഡി ഇന്‍ പീഡിയാട്രിക്സ് ടി.സി.എം.സി രജിസ്ട്രേഷന്(പെര്‍മനന്റ്). പ്രായപരിധി 62 വയസ്(31-05-2022ന് 62 വയസ് കവിയരുത്). പ്രവൃത്തി പരിചയം അഭികാമ്യം.ശമ്പളം 65000 രൂപ. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജനന തീയതി, രജിസ്ട്രേഷന്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 28ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം തൃശൂര്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഇ-മെയില്‍: www.arogyakeralam.gov.in, ഫോണ്‍: 0487-2325824
വനിതാ സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലയില്‍ ഉള്‍നാടന്‍ മേഖലകളിലെ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യതൊഴിലാളി/ അനുബന്ധ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ 20-50ന് ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് വിവിധതരം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഗ്രൂപ്പടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതം പരമാവധി 5 ലക്ഷം രൂപ വരെ ഗ്രൂപ്പിന് ധനസഹായം ലഭിക്കും. നൂതന തൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 31. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. വിലാസം: അഴീക്കോട് ഫിഷറീസ് ഓഫീസ്, മേഖലാ ചെമ്മീന്‍ വിത്തുല്പ്പാദനകേന്ദ്രം, അഴീക്കോട് (സാഫ് നോഡല്‍ ഓഫീസ്). ഫോണ്‍: 9846678520, 9745470331
സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം
യൂണിയന് പബ്ലിക്ക് സര്‍വീസ് കമ്മിഷന് നടത്തുന്ന മത്സര പരീക്ഷകളെകുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിനും വേണ്ടി കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കിഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ വി.എന്‍.കെ അക്കാദമിയുടെ നേതൃത്വത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ ജൂണ്‍ 24ന് രാവിലെ 9.30 മുതല്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഭാരത സര്‍ക്കാര്‍ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ്, വി.എന്‍.കെ മാനേജിംഗ് ഡയറക്ടര്‍ വിനോദ് കുമാര്‍, നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ ബി അലിസാബ്രിന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറും ചര്‍ച്ച ക്ലാസും യുപിഎസ്സി പരിശീലകനായ ഡോ.അനില്‍ കുമാര്‍ ബാജ്പേയ് ,നിര്‍ഭയ ഡിബേറ്റിംഗ് സൊസൈറ്റി ചെയര്മാന് പ്രജീഷ് നിര്‍ഭയ എന്നിവര്‍ നയിക്കും. സൗജന്യമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 24ന് രാവിലെ 9 മണിക്ക് വൈ.എം.സി.എ ഹാളില്‍ എത്തിച്ചേരണം. ഫോണ്‍: 9567555636
ഫിഷറീസ് വകുപ്പിൽ അക്കൗണ്ട്സ് ഓഫിസർ, സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ; തൊഴിൽ വാർത്തകൾ
അപേക്ഷ ക്ഷണിച്ചു
പറവട്ടാനി അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലേയ്ക്ക് മെയ്ല് അറ്റന്‍ഡര്‍
കം ക്ലീനര്‍ (എന്‍എച്ച്എം ഡെയിലി വേജസ് സപ്പോര്‍ട്ടിങ് സ്റ്റാഫ്-400 രൂപ പ്രതിദിന വേതനം) തസ്തികയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 29ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ എസ്എസ്എല്‍സി പാസായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം ഉയര്‍ന്ന പ്രായപരിധി 40 വയസ് (31.05.2022). ആശുപത്രിയിലോ ആരോഗ്യകേന്ദ്രത്തിലോ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തിപരിചയം വേണം.
സെക്യൂരിറ്റി നിയമനം: ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: മത്സ്യഫെഡ് ജില്ലാ ഓഫീസിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ അൻപത്തിയെട്ടോ അതിൽ താഴെയോ പ്രായമുള്ള സെക്യൂരിറ്റി ജീവനക്കാരുടെ (പുരുഷന്മാർ ) സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചിനകം ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, കല്ലൻ റോഡ്, കോൺവെന്റ് ജംഗ്ഷൻ, ആലപ്പുഴ: 688 001. എന്ന വിലാസത്തിൽ നല്‍കണം .ഫോൺ: 0477 2241597.