Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ജോലി അവസരം, 40,000 രൂപ വരെ ശമ്പളം; മികച്ച ജോലി നേടാം, അപേക്ഷിക്കൂ

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജിയിൽ അവസരങ്ങൾ. താത്കാലിക നിയമനങ്ങളാണ്. 6 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരികുന്നത്.‍

സോഫ്റ്റ്‌വെയർ ഡവലപ്പർ (എആർ/ വിആർ)-ശമ്പളം 32560-40,000, , ത്രിഡി അനിമേഷൻ-ശമ്പളം 32560-36,000, ത്രിഡി ലൈറ്റിങ് ആൻഡ് ടെക്സ്ചറിങ് ആർട്ടിസ്റ്റ്-ശമ്പളം 32560-36,000, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്-ശമ്പളം-30,000-40,000 രൂപ എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് വിഞ്ജാപനം-https://careers.cdit.org/Notification-HR1-15-VCD-AR-VR.pdf

മൾട്ടിപർപ്പസ് വർക്കർ നിയമനം

നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടിപർപ്പസ് വർക്കർ (എം പി ഡബ്ല്യു) തസ്തികയിൽ അഞ്ചരക്കണ്ടി ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കരാറടിസ്ഥാനത്തിൽ നിയമനം. 40 വയസ്സിൽ താഴെയുള്ള ജി എൻ എം, ബി എസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് സെപ്റ്റംബർ 19ന് പകൽ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാമെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 04972 856250.

jobhiring-1

സൈക്യാട്രിസ്റ്റ് താത്കാലിക നിയമനം

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു സൈക്യാട്രിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ് / എം.ഡി / ഡിപ്ലോമ ഇന്‍ സൈക്യാട്രിക് മെഡിസിന്‍ ഡ്രി.പി.എം.ഡി.എന്‍.ബി.സൈക്യാട്രി ) . പ്രായപരിധി ഇല്ല .വേതനം 57,525 / അപേക്ഷകര്‍ പ്രായം. യോഗ്യത,പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] ല്‍ സെപ്റ്റംബര്‍ 26 ന് വൈകീട്ട് അഞ്ചിനു മുന്‍പ് അപേക്ഷ നല്‍കണം.
ഫോണ്‍-0491-2533327.

സ്റ്റാഫ് നഴ്സ് നിയമനം

ജില്ലാ ആശുപത്രി സമഗ്ര മാനസിക ആരോഗ്യ പരിപാടിയിലേക്ക് സ്റ്റാഫ് നഴ്സിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ജി.എന്‍.എം / ബി.എസ്.സി നഴ്സിങും കേരള നഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനും. പ്രായപരിധി ഇല്ല. അപേക്ഷകര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] എന്ന ഇമെയിലില്‍ സെപ്റ്റംബര്‍ 26ന് വൈകിട്ട് അഞ്ചിന് അപേക്ഷിക്കണം. ഫോണ്‍ : 0491 2533327.

ജി.എന്‍.എം നഴ്സ് താല്‍ക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജി.എന്‍.എം നഴ്സ് താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത :പ്ലസ്ടു സയന്‍സ്/തത്തുല്യം, ജി.എന്‍.എം ഡിപ്ലോമയും കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് കൗണ്‍സില്‍ അംഗീകാരവും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ ബേസിക് സര്‍ട്ടിഫിക്കറ്റ്. പ്രായം 18 നും 41 നും മധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് അനുവദനീയം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം ഉള്ള പക്ഷം ആയത് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സെപ്റ്റംബര്‍ 24ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0491 2505204.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+