യുഇയിൽ ജോലി അവസരം; ഈ ബിരുദമുണ്ടോ? മികച്ച ശമ്പളം, താമസവും സൗജന്യ വിമാന ടിക്കറ്റും
യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്തികയിൽ ഒഴിവുകൾ. ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. 30 ഒഴിവുകളാണുള്ളത്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം
യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇഇഇ ബിരുദം. നിർമ്മാണ സൈറ്റുകളിലെ ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ, ഇൻസ്റ്റാളേഷനുകൾ എന്നിവ നിരീക്ഷിക്കുന്നതിലും അംഗീകൃത ഷോപ്പ് ഡ്രോയിംഗുകൾ വായിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും 1-3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും മെയിൻ കോൺട്രാക്ടർ, കൺസൾട്ടന്റ് ഇൻസ്പെക്ഷൻ എഞ്ചിനീയർമാർ എന്നിവരുമായി ഏകോപിപ്പിക്കുന്നതിലും പരിചയം ആവശ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 2000-2500 ദിർഹം ശമ്പളം ലഭിക്കും. പ്രായപരിധി 21-നും 30-നും ഇടയിലായിരിക്കണം. സൗജന്യ താമസം, ഗതാഗതം, മെഡിക്കൽ ഇൻഷുറൻസ്, വർഷത്തിൽ രണ്ടുതവണയുള്ള വിമാന ടിക്കറ്റ് എന്നിവയും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
വാക്ക്-ഇൻ അഭിമുഖം നവംബർ 23-ന് നടക്കും. രാവിലെ 9 മുതൽ 12 വരെയാണ് റിപ്പോർട്ടിംഗ് സമയം. എറണാകുളം അങ്കമാലി സൗത്തിലുള്ള ഇങ്കൽ ബിസിനസ് പാർക്കിലെ (ടവർ 1, നാലാം നില) ഒഡിഇപിസി പരീക്ഷാ കേന്ദ്രമാണ് അഭിമുഖ വേദി. പിൻകോഡ്: 683573.
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച സിവി, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ ഒറിജിനൽ, വിദ്യാഭ്യാസ-പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ അഭിമുഖ സമയത്ത് കൈയ്യിൽ കരുതണം. https://odepc.kerala.gov.in/job/walk-in-interview-for-electrical-engineers-trainee-to-uae
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ജോലി ഒഴിവ്
ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് സ്റ്റാഫ് / കുക്ക് (വനിതകൾ മാത്രം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എസ് എസ് എൽ സി, ഒരു വർഷത്തിൽ കുറയാത്ത കുക്കിങ്/ ക്ലീനിങ്ങിലുള്ള പ്രവൃത്തി പരിചയം. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). എറണാകുളം ജില്ലയിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18-ന് മുമ്പ് പരിധിയിലുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ- 0484-2422458.
അഭിമുഖം 15 ന്
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ ട്രെയിനി, ടെലികോളർ, ഓഫീസ് സ്റ്റാഫ്, മെക്കാനിക്ക് ട്രെയിനി, എച്ച് ആർ ഓഫീസർ, ടൂ വീലർ മെക്കാനിക്ക്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഷോറൂം കൺസൾട്ടന്റ് തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു/ഡിഗ്രി, ഐ.ടി.ഐ. ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്/മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് യോഗ്യതയുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 0497-2707610, 6282942066
താൽക്കാലിക നിയമനം
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വി.ആർ.ഡി.എൽ സ്കീമിൽ റിസേർച്ച് സൈന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിൽ താൽക്കാലിക ഒഴിവ്. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി / കെ.എസ്.എം സി രജിസ്‌ട്രേഷൻ നേടിയിരിക്കണം. കുറഞ്ഞത് നാല് വർഷത്തെ ഗവേഷണ/ അധ്യാപന പരിചയം നിർബന്ധമാണ്. അല്ലെങ്കിൽ യഥാക്രമം ഡി.സി.ഐ , വി.സി.ഐ അംഗീകരിച്ച ബി.ഡി.എസ് , ബി.വി.എസ്.സി കോഴ്സ് കഴിഞ്ഞ് അഞ്ചുവർഷത്തെ ഗവേഷണം / അധ്യാപന പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് gmckannur.edu.in ൽ ലഭ്യമാണ്.












Click it and Unblock the Notifications