Get Updates
Get notified of breaking news, exclusive insights, and must-see stories!

റസിഡന്‍ഷ്യല്‍ ടീച്ചര്‍, കളമശ്ശേരി മെഡിക്കൽ കോളേജിൽ അവസരം: തൊഴിൽ വാർത്തകൾ അറിയാം

എറണാകുളം : കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ആന്റിറിട്രോവൈറൽ തെറാപ്പി (ART) കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിൽ 89 ദിവസ ത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ ഓഫീസർ ഓഫീസർ തസ്തികയിൽ എംബിബിഎസ് ന് ഒപ്പം നാകോ (NACO) യുടെ പരിശീലന കേന്ദ്രത്തിൽ നിന്നും ലഭിച്ച പരിശീലനം അഭികാമ്യം . സ്റ്റാഫ് നഴ്സ് തസ്തികയിൽ ബി എസ് സി / ജിഎൻഎം പാസ്സായിരിക്കണം, അല്ലെങ്കിൽ എഎൻഎമ്മും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

job

ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിഗ്രി/ ഡിപ്ലോമ, അതാത് സംസ്ഥാന ക്ലൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കൗൺസിലർ തസ്തികയിൽ
സോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക് സോഷ്യൽ വർക്ക് / സൈക്കോളജി ) ബിരുദാനന്തരബിരുദം അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദം അല്ലെങ്കിൽ നഴ്സിംഗ് ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നഴ്സിംഗ് ബിരുദമുള്ളവർക്ക് നിയമനം ലഭിച്ചാൽ നാകോ (NACO) അംഗീകൃത കേന്ദ്രത്തിൽ നിന്നും 12 ദിവസത്തെ കൗൺസിലിംഗ് പരിശീലനം പൂർത്തിയാക്കാൻ സന്നദ്ധനാകണം.

യോഗ്യതയുള്ള പീപ്പിൾ ലിവിങ് വിത്ത് എച്ച്ഐവി (PLHIV) അപേക്ഷകർക്ക് മുൻഗണന. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ , ബയോഡേറ്റ എന്നിവ സഹിതം സെപ്റ്റംബർ 23 വൈകുന്നേരം 5 മണിക്ക് മുൻപ് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കണം. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. സെപ്റ്റംബർ 24 ന് നടത്തുന്ന ടെലിഫോൺ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം എന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2754000

റസിഡന്‍ഷ്യല്‍ ടീച്ചര്‍, കുക്ക് നിയമനം

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ റസിഡന്‍ഷ്യല്‍ ടീച്ചര്‍, കുക്ക് തസ്തികകളില്‍ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 25ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ അഗളിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0492-4254013.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

മാസ്റ്റർ ട്രെയിനർ

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ മാസ്റ്റർ ട്രെയിനർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷ 30 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.info.spark.gov.in.

തെറാപ്പിസ്റ്റിനെ നിയമിക്കുന്നു

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ ഹോർട്ടികൾച്ചർ തെറാപ്പി ഭിന്നശേഷി കുട്ടികൾക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തെറാപ്പിസ്റ്റിനെ നിയമിക്കും. പ്രസ്തുത വിഷയത്തിൽ ഡിപ്ലോമ / ഡിഗ്രി ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 28 ന് രാവിലെ 11:30 ന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 8921035103.

Recommended Video

cmsvideo
    മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

    ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്‌സ് ഒഴിവ്

    കൊല്ലം :നീണ്ടകര താലൂക്ക് ആശുപത്രിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഒന്ന്), സ്റ്റാഫ് നേഴ്‌സ് (ഒന്ന്) നിയമനം. ഫാര്‍മസിസ്റ്റ് യോഗ്യത - ബി.ഫാം അല്ലെങ്കില്‍ ഡി. ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍; സ്റ്റാഫ് നഴ്‌സിന് നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിങ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. അപേക്ഷയോടൊപ്പം യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും മറ്റ് രേഖകളും സഹിതം സൂപ്രണ്ട്, സര്‍ക്കാര്‍ താലൂക്ക് ആശുപത്രി നീണ്ടകര, പുത്തന്‍തുറ പി. ഒ, വിലാസത്തില്‍ അയക്കണം. അവസാന തീയതി സെപ്റ്റംബര്‍ 30.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+