ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി സ്വപ്‌നം കാണുന്നവരാണോ? എങ്കിലിതാ സുവര്‍ണാവസരം, വേഗം അപേക്ഷിച്ചോ
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോ, എ സി ഐ ഒ, ജിയോ, എസ്എ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൊഴില്‍ വാര്‍ത്തകളില്‍ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 60 ദിവസമാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 660 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ പ്രായം 56 കവിയാന്‍ പാടില്ല.
3 വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നിശ്ചിത തീയതിക്ക് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. യോഗ്യതയുള്ളവരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി പറയുന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം ആവശ്യമായ രേഖകള്‍ സഹിതം ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍/ജി-3, ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തര മന്ത്രാലയം, 35 എസ് പി മാര്‍ഗ്, ബാപ്പു ധാം, ന്യൂഡല്‍ഹി-110021 എന്ന വിലാസത്തില്‍ അയയ്ക്കാം.
അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍-I/എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍-II/എക്സിക്യൂട്ടീവ്, ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍-I/എക്സിക്യൂട്ടീവ്, ജൂനിയര്‍, ഇന്റലിജന്‍സ് ഓഫീസര്‍-II/എക്സിക്യൂട്ടീവ്, സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്, ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍-II/ടെക്, അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍-II/സിവില്‍ വര്‍ക്ക്‌സ്, ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍-I, ഹല്‍വായ് കം കുക്ക്, കെയര്‍ടേക്കര്‍, പേഴ്സണല്‍ അസിസ്റ്റന്റ്, പ്രിന്റിംഗ് പ്രസ് ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.












Click it and Unblock the Notifications