ജോലി ഇതാ,3000 രൂപ ദിവസ വേതനം ലഭിക്കും; നിരവധി ഒഴിവുകൾ, ഇന്ന് തന്നെ അപേക്ഷിക്കാം
വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് - ഓ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ഇടുക്കി ജില്ലയിലെ ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി ആർ സി) ഹോണറേറിയം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കുന്നതിന് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ ട്രൈനർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു.
കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. തൊടുപുഴ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോർസ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്‌ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഡി ആർ സി എക്സ്പെർട്ട് പാനൽ വിപുലീകരിക്കുന്നത്. ഡി ആർ സി മുഖേന കൺസൾട്ടേഷൻ നടത്തുന്ന വിവിധ മേഖലയിലുള്ള വിദഗ്‌ദ്ധരുടെ യോഗ്യതയും മറ്റു വിവരങ്ങളും ചുവടെ ചേർക്കുന്നു.

സൈക്യാട്രിസ്റ്റ് ഡോക്ടർ
യോഗ്യത: എം ബി ബി എസ് , എം ഡി - സൈക്യാട്രി
ഹോണറേറിയം : പൂർണ്ണ ദിന സേവനം - 3000 /-രൂപ
അർദ്ധ ദിന സേവനം - 2000 /- രൂപ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് :
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ
ഹോണറേറിയം: പൂർണ്ണ ദിന സേവനം - 2500 /-രൂപ
അർദ്ധ ദിന സേവനം - 1750 /- രൂപ
സൈക്കോളജിസ്റ്റ്:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
സോഷ്യൽ വർക്കർ:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക് - മെഡിക്കൽ ആൻഡ് സൈക്യാട്രിയിലുള്ള ബിരുദാന്തര ബിരുദം
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
സ്പീച്ച് തെറാപ്പിസ്റ്റ്:
യോഗ്യത: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആൻഡ് ഹിയറിങ് സയൻസിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ എഡ്യൂക്കേറ്റർ,
യോഗ്യത: കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാന്തര ബിരുദം, സ്പെഷ്യൽ എഡ്യൂക്കേഷൻ ബി എഡ്, സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്:
യോഗ്യത: ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദം/ബിരുദാന്തര ബിരുദം.
പൂർണ്ണ ദിന സേവനം - 1500 /-രൂപ
അർദ്ധ ദിന സേവനം - 1000 /- രൂപ
ജില്ലാ റിസോർസ് സെന്ററിൽ കൺസൾട്ടേഷൻ നടത്തുന്ന വിദഗ്ദ്ധർക്ക് 10 കിലോമീറ്ററിൽ കൂടുതൽ യാത്ര വരുന്ന സാഹചര്യത്തിൽ ഒരു ദിവസത്തേക്ക് പരമാവധി 500 /- രൂപ വരെ യാത്രബത്ത ഇനത്തിൽ നൽകുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയച്ചു നൽകേണ്ടതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി ജൂലൈ 15.വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603. ഫോൺ: 790695901, 04862235532
-
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച












Click it and Unblock the Notifications