എയർപോർട്ടിൽ ഒഴിവ്; 50,000 രൂപയാണ് ശമ്പളം..ഈ യോഗ്യത ഉണ്ടോ?; പോർട്ട് അതോറിറ്റിയിലും അവസരം
കരാർ തൊഴിലെങ്കിലും എയർപോർട്ടിൽ ജോലി ആയാലോ? ചെന്നൈ എയർപോർട്ടിലാണ് അവസരം. ജൂനിയർ കൺസൺട്ടന്റ് തസ്തികയിലാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 65 വയസാണ്.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ക്ലിനിക്കിൽ അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷമായിരിക്കും കാലവധി. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. 50,000 രൂപയാണ് പ്രതിമാസ ശമ്പളം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 15 . കൂടുതൽ വിവരങ്ങൾക്ക്

പോർട്ട് അതോറിറ്റിയിൽ ഒഴിവ്
പോർട്ട് അതോറിറ്റിയിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഒഴിവ്. കൊച്ചിൻ, ചെന്നൈ, മോർമുഗാവ്, മുംബൈ, ന്യൂ മാംഗ്ലൂർ, വിഒ ചിദംബരം പോർട്ടുകിലാണ് ഒഴിവുകൾ. ആകെ 12 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് ശമ്പളം. ജനവരി 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഫാർമസിസ്റ്റ് ഒഴിവ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ബി.ഫാം അല്ലെങ്കിൽ ഡി.ഫാം കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭ്യമാണ്. ഫോൺ-04972808111
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഒല്ലൂരിലുള്ള പീച്ചി ഐ.ടി.ഐ യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പിഎസ്‌സി റൊട്ടേഷന്‍ ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം ഇസെഡ് (EZ) വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുക. എഐസിടിഇ/ യുജിസി അംഗീകൃത എഞ്ചിനീയറിംഗ് കോളജില്‍ നിന്നോ യൂണിവേഴ്സിറ്റിയില്‍ നിന്നോ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ അംഗീകൃത കോളേജില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിളിലുള്ള എന്‍ടിസി/ എന്‍എസി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് ചലക്കുടി ഗവ. ഐടിഐ യില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0480 2701491.












Click it and Unblock the Notifications