സുപ്രീം കോടതിയിൽ ഈ യോഗ്യതയുള്ളവർക്ക് അവസരം; 80,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം
സുപ്രീം കോടതിയിൽ ജോലി വേണോ? നിയമ ബിരുദദാരികൾക്കാണ് അവസരം. ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമാണ്. നിലവിൽ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
20 നും 32 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷി്കകാനാകുക. മൂന്ന് ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. മൾട്ടിപ്പിൾ ചോയ്‌സ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരിക്കും ആദ്യ ഘട്ട പരീക്ഷ. അപേക്ഷരുടെ നിയമ പരിജ്ഞാനം ഉൾപ്പെടെയാണ് ഈ ഘട്ടത്തിൽ പരശോധിക്കുക. രണ്ടാം ഘട്ടത്തിൽ സബ്ജെക്ടീവ് റിട്ടൺ ടെസ്റ്റാണ്. ഇതിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 80000 രൂപയാണ് ശമ്പളമായി ലഭിക്കുക. സുപ്രീം കോടതിയുടെ ഔദ്യഗിക വെബ്സൈറ്റിൽ കയറി നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://bombayhighcourt.nic.in/writereaddata/recruitment/PDF/recruitbom20250117162020.pdf

എയർപോർട്ട് അതോറിറ്റിക്ക് കീഴിൽ രണ്ട് ഒഴിവുകൾ
മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട് അതോറിറ്റി. ഡൽഹിയിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർ പ്രവർത്തിക്കേണ്ടി വരിക. നിലവിൽ രണ്ട് ഒഴിുകളാണ് ഉള്ളത്. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള എംഎബിബിഎസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയ്‍ന്ന പ്രായപരിധി 70 വയസാണ്. ഓരോ വിസിറ്റിനും 3000 രൂപയാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓണറേറിയം ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. കൂടുതൽ വിവരങ്ങൾക്ക്-https://www.aai.aero/sites/default/files/examdashboard_advertisement/Medical%20consultant.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി നേടാം
ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ
സംസ്ഥാന ശുചിത്വമിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ദിവസവേത അടസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ ബി.ടെക്/ ബി.ഇ/ എം.ടെക് സിവിൽ എൻജിനിയറിങ് എന്നിവയിൽ ഏതെങ്കിലുമൊക്കെ പാസാകാണം.അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസ്.ജനുവരി 30ന് രാവിലെ 11 നാണ് അഭിമുഖം. തിരുവനന്തപുരത്തെ സംസ്ഥാന ശുചിത്വമിഷനില്ശൽ വെച്ദാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: www.suchitwamission.org .
വെറ്ററിനറി സര്‍ജന്‍ ഒഴിവ്
കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് വിവിധ ബ്ലോക്കുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായാണ് നിയമനം. അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം. കൂടാതെ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. സ്വയം തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം ജനുവരി 24 ന് രാവിലെ 10.30 മണിയ്ക്ക് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2768075.












Click it and Unblock the Notifications