ഫിസിയോതെറാപിസ്റ്റ്, റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ; തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫിസിയോതെറാപിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 10 ന് വൈകിട്ട് 3.30. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.
സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സെന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്.
ഓരോ ജില്ലയിലുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകളുമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനങ്ങൾ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഡിസംബർ 24 ന് വൈകിട്ട് അഞ്ചിനു മുമ്പ് "വനിതാശിശു വികസന ഡയറക്ടർ, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്കെതിർവശം, പൂജപ്പുര, തിരുവനന്തപൂരം - 695012" എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ്
തിരുവനന്തപുരം ഐ.എച്.ആർ.ഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ സർവീസ് ടെക്‌നിഷ്യൻ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ/ ഇലക്‌ട്രോണിക് വിഷയങ്ങളിൽ ത്രിവത്സരഡിപ്‌ളോമ/ ബി.എസ്.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് http://pmdamc.ihrd.ac.in എന്ന വെബ്‌സൈറ്റിൽ ഡിസംബർ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0471-2550612.
അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തിക ഒഴിവ്
തൃശൂർ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓബുഡ്സ്പേഴ്സന്റെ ഓഫീസിൽ നിലവിലുള്ള അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം ബിരുദവും സർക്കാർ അംഗീകൃത പി.ജി.ഡി.സി.എ യോഗ്യതയും ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പ് റൈറ്റിങ്ങിൽ പ്രാവീണ്യമുണ്ടാകണം. ബി.കോം ബിരുദധാരിയുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ ബിരുദമുള്ളവരെയും പരിഗണിക്കും. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. നിയമന കാലാവധി 2 വർഷമായിരിക്കും. നിർദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകൾ ഡിസംബർ 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം " ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ, തൃശൂർ - 680003 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2364095, 2364098
റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 10 ന് വൈകിട്ട് 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.
സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുളള ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും www.socialaudit.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10നകം ഡയറക്ടര്‍, സി.ഡബ്ല്യൂ.സി ബില്‍ഡിംഗ്സ്, 2-ാം നില, എല്‍.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0471 2724696












Click it and Unblock the Notifications