Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎഫ്ആർഐയിൽ പ്രോജക്ട് ഫെല്ലോ, ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ: തൊഴിൽ അവസരങ്ങൾ അറിയാം

കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോർഡിന്റെ എറണാകുളം, മലപ്പുറം, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ ഒഴിവുള്ള ജില്ലാ ഓഫീസർമാരുടെ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ തൊഴിൽ വകുപ്പിൽ അസി. ലേബർ ഓഫീസർ ഗ്രേഡ്-2/ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം (ശമ്പള സ്‌കെയിൽ: 43400-91200). മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ. പാർട്ട്-1 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.

അപേക്ഷകൾ ജനുവരി 10ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ് റ്റി.സി.നമ്പർ.28/ 2857(1), കുന്നുംപുറം റോഡ് വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം.

കെഎഫ്ആർഐയിൽ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് മെയിന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൻ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിൽ മൂന്ന് പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

kerala

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഇ-ഗ്രാമസ്വരാജ് പദ്ധതിയില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. പ്രായം 18നും 30നും മധ്യേ. താത്പര്യമുള്ളവര്‍ ഡിസംബര്‍ 29ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ ഒഴിവ്

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിറ്റിംഗ്, കാർപെന്ററി, സർവേ എന്നീ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 27 ന് രാവിലെ 10 ന് നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2210671, 9400006461.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ

പട്ടികവര്‍ഗ്ഗക്കാരായ യുവതീയുവാക്കളെ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഡിസംബര്‍ 28 ചൊവ്വാഴ്ച നടക്കും. പെരിങ്ങമല ഞാറനീലിയിലെ ഡോ.എ.വി.എന്‍ സി.ബി.എസ്.സി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് പരീക്ഷ. എസ്.എസ്.എല്‍.സി പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 10,000 രൂപ ഹോണറേറിയം ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതം യഥാസമയം അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.റ്റി.ഡി.പിയുടെ വിതുര, കാട്ടാക്കട, വാമനപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളെ സമീപിക്കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

പി.എം.കെ.വി.വൈ-എന്‍.എസ്.ഡി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'Skilling out of school youth in school premises after school Hours' പ്രോഗ്രാമില്‍ ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 15 നും 29 നും മദ്ധ്യേ. കോഴ്‌സ് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്രീയ വിദ്യാലയ സിആര്‍പിഎഫ് പള്ളിപ്പുറം ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-0471 2750425.

Recommended Video

cmsvideo
    WHO demanded mandatory booster dose for high risk groups | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+