പി എസ് സി വേണ്ട; സർക്കാർ സ്ഥാപനങ്ങളിലെ പ്രധാനപ്പെട്ട ഒഴിവുകൾ അറിയാം
ഗവ. കോളേജ് തലശ്ശേരിയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 3ന് രാവിലെ 10ന് നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0490-2966800, 9188900210. സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനുള്ള പകർപ്പുകൾ കരുതണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
കാസർഗോഡ് എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കോമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പർ, ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് : 0467-2241345, 9847434858, 9446271032

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക് താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : ഡിഗ്രി, പി.ജി.ഡി.സി.എ. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 45 വയസ്സിന് താഴെ പ്രായമുളളവരുമായ ഉദ്യോഗാർത്ഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം
ആലപ്പുഴ: ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. 21,175 രൂപ പ്രതിമാസം വേതനമായി ലഭിക്കും. കൊമേഴ്‌സ്/ മാത്തമാറ്റിക്‌സിലുള്ള ബിരുദവും അക്കൗണ്ടിംഗ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടര്‍, ടാലി പരിചയം അഭികാമ്യം.
പ്രായപരിധി 40 വയസ്. ആലപ്പുഴ ജില്ലക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ ഫോറം, ബയോഡാറ്റ, ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477- 2241644.
ആർ.സി.സിയിൽ കരാർ നിയമനം
റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ജൂനിയർ റിസർച് ഫെല്ലോ
കേരള സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്കു ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസർച് ഫെല്ലോയെ (JRF) ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: http://lbt.ac.in.












Click it and Unblock the Notifications