Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 252 ഫാക്കല്‍റ്റി/ നോണ്‍ ഫാക്കല്‍റ്റി ഒഴിവുകള്‍

ദില്ലി; കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 252 ഫാക്കല്‍റ്റ്/ നോണ്‍ ഫാക്കല്‍റ്റി ഒഴിവുകള്‍. ടാറ്റ മെമ്മോറില്‍ സെന്ററിന് കീഴിലുള്ള ഗുവാഹത്തിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 106 ഒഴിവുകള്‍. ജൂലൈ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഫിസിസിസ്റ്റ്, സയന്റിഫിക് ഓഫീസര്‍, സയന്റിഫിക് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍, അസിസ്റ്റന്റ് മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, ഹൗസ് കീപ്പര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ടെക്‌നീഷ്യന്‍, നഴ്‌സ്, സെക്യൂരിറ്റി കം ഫയര്‍ ഓഫീസര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

job

നവി മുംബൈയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റമെന്റ് റിസര്‍ച്ച് ആന്റ് എജ്യൂക്കേഷന്‍ ഇന്‍ കാന്‍സറില്‍ വിവിധ വിഭാഗങ്ങളിലായി ഫാക്കല്‍റ്റി ഒഴിവുകളും അസിസ്റ്റന്റ് മെഡിക്കല്‍ സുപ്രണ്ട്, മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളുമുണ്ട്. ഓഗസ്റ്റ് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

റേഡിയോഡയഗ്‌നോസിസ്, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, സര്‍ജിക്കല്‍ പതോളജി, റേഡിയേഷന്‍ ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവുകള്‍. കൂടാതെ സയന്റിഫിക് ഓഫിസര്‍, ഓഫിസ് ഇന്‍ ചാര്‍ജ്, നഴ്‌സ്, ജൂനിയര്‍ എന്‍ജിനീയര്‍, ഫോര്‍മാന്‍, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍, കിച്ചന്‍ സൂപ്പര്‍വൈസര്‍, ഹൗസ്‌കീപ്പിങ് സൂപ്പര്‍വൈസര്‍, കോഓര്‍ഡിനേറ്റര്‍, ഫാര്‍മസിസ്റ്റ്, െടക്‌നീഷ്യന്‍, െനറ്റ്വര്‍ക്കിങ്‌ െടക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ 146 ഒഴിവുകളുമുണ്ട്.

ഹോമിഭാഭ കാന്‍സര്‍ ഹോസ്പിറ്റലില്‍ 39 റസിഡന്റ് ഒഴിവുകളുണ്ട്.

ടാറ്റ മെമ്മോറിയല്‍ സെന്ററിന് കീഴിലുള്ള വിശാഖപട്ടണം, പഞ്ചാബ് എന്നിവിടങ്ങളില്‍ തുടങ്ങുന്ന ഹോമിഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്ററുകളില്‍ സീനിയര്‍ റസിഡന്റിന്റെ 39 ഒഴിവുകളാണുള്ളത്.

ഓങ്കോളജി (ഗൈനക്, റേഡിയേഷന്‍, സര്‍ജിക്കല്‍, ഹെഡ് ആന്‍ഡ് നെക്ക്, മെഡിക്കല്‍), പ്ലാസ്റ്റിക് സര്‍ജറി, അനസ്തീസിയ, പതോളജി, റേഡിയോഡയഗ്‌നോസിസ്, ന്യൂക്ലിയര്‍ മെഡിസിന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ഓങ്കോപതോളജി, റേഡിയേഷന്‍ എന്നീ വിഭാങ്ങളിലാണ് ഒഴിവുകള്‍. വിശാഖപട്ടണത്തെ ഒഴിവുകളിലേക്ക് ജൂലൈ 17 വരെയും പഞ്ചാബിലെ ഒഴിവുകളിലേക്ക് 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+