കൊച്ചിന് ഷിപ്യാഡില്‍ വിവിധ ട്രേഡുകളില്‍ ഗ്രാജുവേറ്റ്, ടെക്നീഷ്യന്, അപ്രന്റിസ് അവസരം
കൊച്ചി: കൊച്ചിന് ഷിപ്യാഡില്‍ വിവിധ ട്രേഡുകളില്‍ ഗ്രാജുവേറ്റ്, ടെക്നീഷ്യന്, അപ്രന്റിസ് അവസരം. 139 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷം പരിശീലനമുണ്ടാവും. സെപ്തംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഗ്രാജുവേറ്റ് അപ്രന്റിസ് തസ്തികയില്‍ 67 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്ക് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, സിവില്‍ ന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സേഫ്റ്റി എന്‍ജിനീയറിംഗ്, മറൈന്‍ എന്‍ജിനീയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഷിപ്പ് ബില്‍ഡിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ എന്‍ജിനീയറിംഗ് ടെക്നോളജി ബിരുദമാണ് യോഗ്യത. 12000 രൂപയാണ് സ്റ്റൈപ്പന്റ്.
ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റിസ് 72 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്ക് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ഇന്‍സ്ട്രുമെന്റല്‍ എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കൊമേഷ്യല്‍ പ്രാക്ടീസസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ എന്‍ജിനീയറിംഗ് ടെക്നോളജി ബിരുദമാണ് യോഗ്യത. 10200 രൂപയാണ് സ്റ്റൈപ്പന്റ്.
യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
നാടകീയ നീക്കങ്ങൾക്കൊടുവിൽ തീരുമാനം! രാഹുൽ ഇല്ല! സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും!
നീറ്റ്: വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
ഒറ്റയ്ക്കല്ല, യുഡിഎഫ് നേതാക്കള്‍ ഘോഷയാത്രയായി ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ലെന്ന് എം സ്വരാജ്