ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍ ഒഴിവ്
ദില്ലി: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴസില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) സ്പോര്‍ട്ട് ക്വാട്ടയില്‍ ഒഴിവുണ്ട്. 51 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയില്‍ തസ്തികകളിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലൈ 13 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. ബോക്‌സിങ്, റെസലിങ് കബഡി, ആര്‍ച്ചറി, വോളിബോള്‍, സ്‌പോര്‍ട്ട്‌സ് ഷൂട്ടിംഗ് ഐസ്‌ഹോക്കി വിഭാഗങ്ങളിലാണ് അവസരം.

യോഗ്യത- മെട്രികുലേഷന്‍/എസ്എസ്എല്‍സി, വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്ന സ്‌പോര്‍ട്‌സ് യോഗ്യതകള്‍ വേണം. 2018 ജനുവരി ഒന്ന് മുതല്‍ 2020 ആഗസ്റ്റ് 26 വരെയുള്ള കാലയളവില്‍ നേടിയ സ്‌പോര്‍ട്‌സ് യോഗ്യതകളാണ് പരിഗണിക്കുക. പ്രായപരിധി 18023 വരെ.
Recommended Video
http://recruitment.itbpolice.nic.in/ വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ജോധ്പൂര്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സീനിയര്‍ റസിഡന്റ്സ് അവസരം. 131 ഒഴിവുകളാണുള്ളത്. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.












Click it and Unblock the Notifications