കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ വിവിധ ട്രേഡുകളില്‍ ഒഴിവ്; ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം
കൊച്ചി: കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ വിവിധ ട്രെഡുകളില്‍ ടെക്‌നീഷ്യന്‍, ട്രെഡ് അപ്രന്റിസ്, തസ്തികകളില്‍ അവസരം. ഒരു വര്‍ഷമാണ് പരിശീലനം. ഓഗസ്റ്റ് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ടെക്‌നീഷ്യന്‍ (വൊക്കേഷന്‍) അപ്രന്റിസില്‍ 8 ഒഴിവുകളാണുള്ളത്. അക്കൗണ്ടിങ് ആന്റ് ടാക്‌സേഷന്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് ടെക്‌നോളജി, ഫുഡ് ആന്‍ഡ് റസ്റ്റോറന്റ് മാനേജ്‌മെന്റ്, ബേസിക് നഴ്‌സിങ് ആന്റ് പാലിയേറ്റീവ് കെയര്‍. വിഎച്ച് എസ്ഇ വിജയിച്ചിരിക്കണം. 9000 രൂപയാണ് സ്റ്റെപ്പന്റ്.

Recommended Video
ട്രേഡ് അപ്രന്റിസില്‍ 350 ഒഴിവുകളാണുള്ളത്.
ഇലക്ട്രീഷന്‍, ഫിറ്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍(മെക്കാനിക്, സിവില്‍), പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് മോട്ടോര്‍ വെബിക്കിള്‍, ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍, ഷിപ്‌റൈറ്റ്വുഡ്( കാര്‍പെന്റര്‍), മെക്കാനിക് ഡീസല്‍, ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍), റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക്.
ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ജയം, സര്‍ട്ടിഫിക്കറ്റ് / പ്രൊഫഷനല്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍ടിസി) 8000 രൂപയാണ് സ്റ്റൈപ്പന്റ്. ്‌പേക്ഷകര്‍ക്ക് യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം.












Click it and Unblock the Notifications