Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ടിപിസി ലിമിറ്റഡില്‍ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി; 50000 മുതല്‍-160000 രൂപ ശമ്പളം

ദില്ലി: എന്‍ടിപിസി ലിമിറ്റഡില്‍ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് അവസരം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ടോണിക്‌സ്, ഇന്‍സ്ട്ുമെന്റേഷന്‍ വിഭാഗങ്ങളിലായി 100 ഒഴിവുകളാണുള്ളത്.

ഗേറ്റ് 2020 വഴിയാണ് തെരഞ്ഞെടുപ്പ്. ഒരു വര്‍ഷം പരിശീലനമുണ്ടാവും. ജൂലൈ 6 വരെ അപേക്ഷിക്കാം.

യോഗ്യത: കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെ മുഴുവന്‍ സമയ എഞ്ചിനീയറിംഗ്/ ടെക്‌നോളജി ബിരുദം/ എഎംഐഇ. നിബന്ധനകള്‍ക്ക് വിധേയമായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

job

27 വയസാണ് പ്രായപരിധി. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

50000 മുതല്‍-160000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 150 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം/ ഭിന്നശേഷിക്കാര്‍/ വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ ട്രേഡുകളിലായി അപ്രന്റിസ് ഒഴിവ്. 114 ഒഴിവുകളാണുള്ളത്. തമിഴ്നാട്, കേരള, പോണ്ടിച്ചേരി എന്നിവ ഉള്‍പ്പെടെ സതേണ്‍ റീജിയനിലാണ് തൊഴില്‍ അവസരം. ജൂണ്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗ്രാജുവേറ്റ് ഇന്‍ ഇലക്ട്രിക്കല്‍./സിവില്‍/ ഇലക്ടോണിക്സ്./ ടെല്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ട്രേഡില്‍ 15000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്

ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ സിവില്‍ എന്‍ജിനീയറിംഗ്, അസിസ്റ്റന്റ് -എച്ച് ആര്‍(ബിഎ/ ബിബിബിഎ) യോഗ്യതയില്‍ 12000 രൂപയും ഐടിഐ ഇലക്ട്രിക്കല്‍-11000 രൂപയുമാണ് സ്‌റ്റൈപ്പന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+