Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തൊഴിലവസരം; 444 ഒഴിവ്

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എക്‌സിക്യൂട്ടീവ്, സീനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ തൊഴില്‍ അവസരം. 326 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ വഴി ജൂലൈ 13 വരെ അപേക്ഷിക്കാം. സ്‌പെഷ്യലിസ്റ്റ് കേഡര്‍ തസ്തികയാണ്. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും.

എക്‌സിക്യൂട്ടീവ്(എഫ്‌ഐ ആന്‍ഡ് എഫ്എം)-241 ഒഴിവ്. (ജനറല്‍ 100, ഒബിസി 64, എസ്‌സി -36, എസ്ടി 18, ഇഡബ്ലൂഎസ്-23) എന്നിങ്ങനെയാണ് ഒഴിവുകള്‍.

job

യോഗ്യത- റൂറല്‍ ഇക്കണോമി, അഗ്രികള്‍ച്ചറല്‍ ആന്റ് അലൈഡ് ആക്ടിവിറ്റീസ്, ഹോര്‍ട്ടി കള്‍ച്ചറില്‍ നാല് വര്‍ഷ ഫുള്‍ടൈം ബിരുദം. സമാന വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമുള്ളവര്‍ക്കും ജോസി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

പ്രായപരിധി- 2020 മാര്‍ച്ച് 31 30 വയസ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

Recommended Video

cmsvideo
    TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam

    എക്‌സിക്യൂട്ടീവ്(സോഷ്യല്‍ ബാങ്കിങ് ആന്റ് സിഎസ്ആര്‍)-85 ഒഴിവ്. ( ജനറല്‍ 37, ഒബിസി 22, എസ്‌സി 12, എസ്ടി 6, ഇഡബ്ലൂഎസ്-8)

    യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ ബിരുദം (ഫുള്‍ ടൈം) സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കിംഗില്‍ ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ജോലി പരിചയം വേണം. ഇതില്‍ രണ്ട് വര്‍ഷം ഗ്രാമീണ മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തി പരിചയം ആയിരിക്കണം.

    പ്രായപരിധി- 2020 മാര്‍ച്ച് 31 ന് 35 കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

    ജനറല്‍ ഇഡബ്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക്, 750 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, അംഗപരിമിധര്‍ എന്നിവര്‍ക്ക് പരീക്ഷ ഫീസ് ഇല്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടക്കണം. www.bank.sbi അല്ലെങ്കില്‍ www. sbi.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+