Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ആശ്വാസം, ഇരുപതിനായിരത്തോളം പേർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ

സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി സർക്കാർ. എയ്ഡഡ് സ്കൂൾ അധ്യാപകരായ ഇരുപതിനായിരത്തോളം പേർക്ക് സ്ഥിരം നിയമനാംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രൊപ്പോസലുകൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

'' സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ദീർഘകാലമായുള്ള ആശങ്കകൾക്ക് സർക്കാർ പരിഹാരം കാണുകയാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം നിയമനാംഗീകാരം ലഭിക്കാതെ പോയ അധ്യാപകർക്ക് അനുകൂലമായ ചരിത്രപരമായ ഒരു തീരുമാനമാണ് സർക്കാർ ഇപ്പോൾ കൈക്കൊള്ളുന്നത്.

1996-ലെ ഭിന്നശേഷി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സംവരണം എയ്ഡഡ് സ്കൂളുകളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കോടതി വ്യവഹാരങ്ങൾ അധ്യാപകരുടെ സേവന വേതന ആനുകൂല്യങ്ങളെ സങ്കീർണ്ണമായി ബാധിച്ചിരുന്നു. ഭിന്നശേഷി സംവരണം ഉറപ്പാക്കിക്കൊണ്ട് തന്നെ, വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്ന നിലപാടാണ് സർക്കാരിനുണ്ടായിരുന്നത്.

Job

ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ എൻ.എസ്.എസ്. കേസിൽ ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റ് സമാന മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കുന്നതിനായി സർക്കാർ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുത്തു.

ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകൾ മാറ്റിവെച്ചിട്ടുള്ള മറ്റ് മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള അധ്യാപകർക്കും താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും സ്ഥിര നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ തീരുമാനത്തിലൂടെ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളിലായി സേവനമനുഷ്ഠിക്കുന്ന ഇരുപതിനായിരത്തോളം അധ്യാപകർക്ക് നിയമനാംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും. അവരുടെ നിയമന തീയതി മുതൽ തന്നെയുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമനാംഗീകാരത്തിനായുള്ള പ്രൊപ്പോസലുകൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

അതേസമയം, സംസ്ഥാന സർക്കാരിന്റെ റെഗുലറൈസേഷൻ നിർദ്ദേശത്തെ എതിർത്ത് സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ച 442 അധ്യാപകരുടെ കാര്യത്തിൽ ബഹുമാനപ്പെട്ട കോടതിയുടെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ ഈ അധ്യാപകരെ റെഗുലറൈസ് ചെയ്യുന്നത് നിയമപരമായ തടസ്സങ്ങളുണ്ടാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതേസമയം സാമൂഹിക നീതി ഉറപ്പാക്കാനുമുള്ള എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്. വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+