സി ഡിറ്റിൽ സ്‌കാനിങ് അസിസ്റ്റന്റ്, ആയുർവേദ കോളേജിൽ അധ്യാപക ഒഴിവ്: തൊഴിൽ അവസരങ്ങൾ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി 11ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ശാലക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനിള്ള ഇന്റർവ്യൂ 12ന് രാവിലെ 11നും നടക്കും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
സി.ഡിറ്റിൽ സ്‌കാനിങ് അസിസ്റ്റന്റ് താത്കാലിക പാനൽ
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികൾ നിർവ്വഹിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തിൽ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനൽ തയ്യാറാക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പകൽ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്കു മുൻഗണന. പൂർത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ൽ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണം.

സ്‌പെഷ്യൽ ക്ലാർക്ക് താത്കാലിക ഒഴിവ്
തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്‌പെഷ്യൽ ക്ലാർക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്. ക്ലാർക്ക്/ കമ്പ്യൂട്ടർ ജോലിയിൽ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടൻമാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസത്തേക്കാണ് നിയമനം. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: [email protected], ഫോൺ: 0471-2303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20.
പ്ലേസ്മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിൽ ജനുവരി 14നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലാണ് സെന്റർ പ്രവർത്തിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 195 ഒഴിവുകളിലേക്കാണു പ്ലേസ്മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ ജനുവരി 12നു രാത്രി 12നു മുൻപായി https://bit.ly/3qJx95v എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM, 0471 2304577.
എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം (മൂന്നാം ഘട്ടം - 175 ഉദ്യോഗാര്‍ഥികള്‍) ജനുവരി 12, 13, 14, 27, 28, 29 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.
വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണം.
പി.എസ്.സി വെബ്‌സൈറ്റിലെ ഇന്‍റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്‍റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications