Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കുറഞ്ഞാലും കുഴപ്പമില്ല, ജോലി ഫ്‌ളെക്‌സിബിളായിരിക്കണം; പുതിയ സര്‍വെയിലെ കണ്ടെത്തല്‍ പുറത്ത്

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ തൊഴില്‍ വിപണിയില്‍ കാര്യമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ചില തൊഴില്‍ മേഖലകകള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ മറ്റുള്ളവയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. കൊവിഡ് പല ബിസിനസുകളെയും വിദൂര തൊഴില്‍ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. മുന്‍കാലങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ ഫ്‌ളെക്‌സിബിലിറ്റിയെക്കാള്‍ ശമ്പളത്തിനാണ് മുന്‍ഗണന നല്‍കിയരുന്നത്.

എന്നാല്‍ കൊവിഡ് കാലം മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തൊഴില്‍-ജീവിത സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് ആളുകളെ മനസിലാക്കി കൊടുത്തു എന്നാണ് ഇന്‍ഡീഡ് നടത്തിയ 'ദ ജോബ് സെര്‍ച്ച് പ്രോസസ്: എ ലുക്ക് ഫ്രം ഇന്‍സൈഡ് ഔട്ട്' എന്ന സര്‍വേയുടെ കണ്ടെത്തലുകള്‍. തൊഴിലന്വേഷകരുടെ മുന്‍ഗണനാക്രമത്തെ കുറിച്ചാണ് പ്രധാനമായും സര്‍വെ പറയുന്നത്.

JOB

രാജ്യത്തെ 71% തൊഴിലന്വേഷകരും വര്‍ക്ക് ഫ്‌ലെക്‌സിബിലിറ്റി ഒരു നിര്‍ണായക ഘടകമായി കാണുന്നു എന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. വീട്ടില്‍ നിന്ന് ജോലി ചെയ്യാനും നിങ്ങളുടെ സ്വന്തം സമയം ക്രമീകരിക്കാനും ആവശ്യാനുസരണം ഇടവേളകള്‍ എടുക്കാനുമുള്ള സാഹചര്യമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 70 ശതമാനം തൊഴിലന്വേഷകരും ഹൈബ്രിഡ് അല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോം പോലുള്ള വര്‍ക്ക് മോഡുകള്‍ ആണ് പരിഗണിക്കുന്നത്.

ഏകദേശം 69% തൊഴിലന്വേഷകരും അവരുടെ ഓഫീസും വീടും ഒരേ സ്ഥലത്താകണം എന്ന് ആഗ്രഹിക്കുന്നു. തൊഴിലന്വേഷകരില്‍ 67% പേരും ജോലിക്ക് വാഗ്ദാനം ചെയ്യുന്ന നഷ്ടപരിഹാരം പരിഗണിക്കുന്നു. ഇതില്‍ ശമ്പളം, ആനുകൂല്യങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഫാമിലി ലീവ് പോളിസികള്‍, ജോലിയുമായി ബന്ധപ്പെട്ട മറ്റ് പഠന വികസന പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്നു.

63% പേരും ഹൈബ്രിഡ് ക്രമീകരണത്തില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവരാണ്. അതായത് ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്നും മറ്റ് ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ജോലി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യം ഇവര്‍ പ്രതീക്ഷിക്കുന്നു. താഴില്‍ അന്വേഷിക്കുന്നവരുടെ ആവശ്യങ്ങള്‍ വളര്‍ച്ചയ്ക്കും സഹകരണത്തിനും വലിയ ശക്തി നല്‍കുന്നു എന്നാണ് ഇന്‍ഡീഡ് ഇന്ത്യയുടെ സെയില്‍സ് മേധാവി ശശി കുമാര്‍ പറയുന്നത്.

അതിനാല്‍ മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ ഈ മുന്‍ഗണനകളെക്കുറിച്ച് ബോധവാന്മാരാകുകയും പൊരുത്തപ്പെടാന്‍ തയ്യാറാകുകയും വേണം എന്നും അദ്ദേഹം പറഞ്ഞു. ജോലി അന്വേഷിക്കുന്നവര്‍ അത് സംബന്ധിച്ച പ്രക്രിയകളില്‍ വ്യക്തതയും ആശയവിനിമയവും നടക്കുന്നതിനെ ഏറെ വിലമതിക്കുന്നുവെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

സര്‍വേയില്‍ പങ്കെടുത്ത 48% തൊഴിലന്വേഷകര്‍ ഒരു റോളിനായി അപേക്ഷിക്കുന്നതിന് മുമ്പ് തൊഴിലുടമകളില്‍ നിന്നുള്ള ശമ്പള പരിധി അറിയാന്‍ ആഗ്രഹിക്കുന്നു. 82% ബ്ലൂ കോളര്‍ തൊഴിലാളികള്‍ പറയുന്നത് ന്യായമായ നഷ്ടപരിഹാരമാണ് പുതിയ ജോലികളില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ്.

ജോലിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഗണ്യമായ അനുപാതം ശാരീരിക സുരക്ഷയും തേടുന്നവരാണ് (73%). 2023 മെയ് മാസത്തിലാണ് ഇന്‍ഡീഡ് സര്‍വേ നടത്തിയത്. 561 തൊഴിലുടമകളും 1,249 തൊഴിലന്വേഷകരും അടങ്ങുന്ന 1,810 വ്യക്തികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡീഡിന് വേണ്ടി വാല്യുവോക്‌സ് ആണ് സര്‍വെ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+