ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സീനിയർ മെഡിക്കൽ ഓഫീസർ; തൊഴിൽ അവസരങ്ങൾ
തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒഴിവുള്ള സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന അപേക്ഷ ക്ഷണിച്ചു.
സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലകളോ കേരളാ ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി എന്നിവയാണ് യോഗ്യത. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി/ ഇന്റേൺഷിപ്പ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ 'എ' ക്ലാസ് രജിസ്‌ട്രേഷൻ എന്നിവയും ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ/ ഹോമിയോപ്പതിക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി 5 വർഷത്തെ പരിചയവും വേണം. തിരുവനന്തപുരം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.
മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലാകളോ കേരള ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി എന്നിവയാണ് യോഗ്യത. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി/ ഇന്റേൺഷിപ്പ് എന്നിവയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ 'എ' ക്ലാസ് രജിസ്‌ട്രേഷൻ എന്നിവയും അംഗീകൃത ഹോമിയോ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായി ഒരു വർഷത്തെ പരിചയവും അഭികാമ്യം. തിരുവനന്തപുരം-4, കോഴിക്കോട്-4 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 42500 - 87000 (സീനിയർ മെഡിക്കൽ ഓഫീസർ), 39500 - 83000 (മെഡിക്കൽ ഓഫീസർ) ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695009 എന്ന വിലാസത്തിൽ ജൂൺ 20 നകം ലഭിക്കണം. ഇ-മെയിൽ: [email protected].
ആർ.സി.സിയിൽ കൺസൾട്ടന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
എഡ്യൂക്കേഷണൽ ടെക്‌നോളജി ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ എഡ്യുക്കേഷണൽ ടെക്‌നോളജി വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുണ്ടാവണം. എം.എഡ് 55 ശതമാനം മാർക്കും എഡ്യൂക്കേഷണൽ ടെക്‌നോളജി ഒരു വിഷയമായി തെരഞ്ഞെടുത്തിരിക്കണം. അല്ലെങ്കിൽ എഡ്യുക്കേഷണൽ ടെക്‌നോളജിയിൽ സ്‌പെഷ്യലൈസ് ചെയ്തിരിക്കണം. നെറ്റ് ഉണ്ടാവണം. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് വെബ്‌സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ജൂൺ 8ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
ഇ ഇ ജി ടെക്‌നിഷ്യൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇ ഇ ജി ടെക്‌നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ടു ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
അപേക്ഷകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ/ഇ മെയിൽ വഴിയോ നേരിട്ടോ ജൂൺ 7 നു വൈകിട്ട് മൂന്നു മണിക്ക് മുൻപ് ലഭിക്കണം. തസ്തികയുടെ പേര്, അപേക്ഷിക്കുന്നയാളുടെ വിലാസം, ഇ - മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. യോഗ്യരായ അപേക്ഷകരിൽ നിന്ന് അഭിമുഖം വഴിയാണ് നിയമനം നടത്തുക. പ്രതിമാസ ശമ്പളം 35,000 രൂപ.












Click it and Unblock the Notifications