Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍, തൊഴിൽ അവസരങ്ങൾ അറിയാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുള്ള ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും വില്ലേജ് റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ല്‍ ലഭിക്കും. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10നകം ഡയറക്ടര്‍, സി.ഡബ്ല്യൂ.സി ബില്‍ഡിങ്‌സ്, രണ്ടാം നില, എല്‍.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 2724696.

job

ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ കാസർഗോഡ് ജില്ലയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ കാസർഗോഡ് ജില്ലയിൽ താസമസിക്കുന്ന ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്: 0471 2724740.

റിസർച്ച് അസിസ്റ്റന്റ് വാക്ക് ഇൻ ഇന്റർവ്യൂ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in.

അറിയിപ്പ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എറണാകുളം ജില്ലാ ഓംബുഡ്സ്മാന്റ ഓഫീസിൽ അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദവും ഗവൺമെൻറ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ സർട്ടിഫിക്കറ്റും ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അടുത്ത മാസം മൂന്നാം തീയതി വൈകീട്ട് അഞ്ചിനു മുൻപായി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, മൂന്നാം നില, സിവിൽസ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്

റിസര്‍ച്ച് അസിസ്റ്റന്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (IMG) തിരുവനന്തപുരം ഓഫീസില്‍ ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്ക്: www.img.kerala.gov.in.

എസ്.സി പ്രൊമോട്ടര്‍ നിയമനം

മലപ്പുറം: ജില്ലയിലെ പൊന്മള, പൊന്നാനി നഗരസഭ, ഒഴൂര്‍, പൊന്മുണ്ടം, തിരുന്നാവായ, പുറത്തൂര്‍, തിരൂര്‍ നഗരസഭ, പരപ്പനങ്ങാടി, മൂന്നിയൂര്‍, പറപ്പൂര്‍, ആതവനാട്, കല്‍പകഞ്ചേരി, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്/നഗരസഭകളിലേക്കുള്ള പട്ടികജാതി പ്രമോട്ടര്‍മാരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ ഏഴിന് രാവിലെ 10ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും 50 വയസില്‍ താഴെ പ്രായമുള്ള പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം എന്നിവയുടെ അസല്‍ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ ഹാജരാകണം.

ഡ്രൈവര്‍

Recommended Video

cmsvideo
    എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam


    സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ഡ്രൈവര്‍ (LMV) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 29ന് രാവിലെ 11ന് അഭിമുഖം നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+