സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ആർ.സി.സിയിൽ ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെൻഡറി, സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് സെക്കൻഡറി വിഭാഗത്തിന്റെ യോഗ്യത. എലമെൻഡറി വിഭാഗത്തിൽ പ്ലസ്ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ഉള്ളവരെ പരിഗണിക്കും. ജനുവരി 17 ന് രാവിലെ 10 മണിക്ക് ജില്ലാപ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട്, തിരുവനന്തപുരം) നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471 2455590, 2455591.
ആർ.സി.സിയിൽ താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ സർവീസസ് (ഹെഡ് ആൻഡ് നെക്ക് സർജറി) റേഡിയോഡയഗ്‌നോസിസ്, അനസ്‌തേഷ്യോളജി എന്നീ വകുപ്പുകളിൽ ഓരോ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്ക്കാലിക ഒഴിവുകളിൽ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

വാക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിയമനം ദിവസവേതനാടി സ്ഥാനത്തിലായിരിക്കും.യോഗ്യത;1.സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍, ഡിഗ്രി, ബി.എഡ്.2.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ്/ കൂടാതെ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡും ഉണ്ടായിരിക്കണം.മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല. താല്പര്യമുള്ളവര്‍ ജനുവരി 19-നു രാവിലെ 10 ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു സമീപമുള്ള സമഗ്രശിക്ഷാ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ബയോഡേറ്റയും അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.ഫോണ്‍: 0469-2600167.
സൗജന്യ ഓൺലൈൻ പി.എസ്.സി പരിശീലനം
ആലപ്പുഴ: ചേർത്തല താലൂക്കിലെ സ്ഥിരം താമസക്കാരായ ഉദ്യോഗാർഥികൾക്കായി ചേർത്തല ടൗൺ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിന്‍റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ ഓൺലൈൻ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. ചേർത്തല എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് എത്തിയോ ഫോൺ മുഖേനയോ ജനുവരി 17നുള്ളില്‍ രജിസ്റ്റർ ചെയ്യാം. ഫോൺ: 0478-2813038
കൂടിക്കാഴ്ച 17ന്
സമഗ്രശിക്ഷ കേരളം ജില്ലയിലെ ബി ആർ സികളിൽ ട്രെയിനർ തസ്തികയിൽ നിലവിലള്ള ഒഴിവിലേക്ക് ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസിൽ നടത്തും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും സഹിതം ഹാജരാകണം. ഫോൺ: 0497 2707993
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ.പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷം ദിവസ വേതനാടിസ്ഥാനത്തിൽ ബോട്ടണിപാർട്ട് ടൈം ലക്ചററെ നിയമിക്കാനുള്ള പാനൽ തയ്യാറാക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബോട്ടണി എം എസ് സിയാണ് യോഗ്യത. ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതമുള്ള അപേക്ഷ ജനുവരി 16നകം [email protected] ലേക്ക് അയക്കുക. എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും ജനുവരി 19ന് രാവിലെ 10 മണിക്ക് തോട്ടട ഗവ.പോളിടെക്‌നിക്ക് കോളേജിൽ നടത്തും. കൂടുതൽ വിവരങ്ങൾ gptckannur.ac.in ൽ ലഭിക്കും.












Click it and Unblock the Notifications